രാജ്യത്തെ ട്രെയിന്‍. അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകള്‍ തുടങ്ങിയവ നിര്‍ത്തുന്നു…
കോവിഡ്-19 (കൊറോണ) വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ട്രെയിന്‍, അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകള്‍ പൂര്തുടങ്ങിയവ ണ്ണമായി നിര്‍ത്തുന്നു. കൊങ്കണ്‍ റെയില്‍വെ, കൊല്‍ക്കത്ത മെട്രോ, ഡല്‍ഹി മെട്രോ, സബര്‍ബന്‍ ട്രെയിനുകള്‍ അടക്കം രാജ്യത്ത് മാര്‍ച്ച് 31വരെ ട്രെയിന്‍ സര്‍വ്വീസുകള്‍ ഒന്നും ഉണ്ടാവില്ല. നിലവില്‍ യാത്ര പുറപ്പെട്ട ട്രെയിനുകള്‍ സര്‍വ്വീസ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സര്‍വ്വീസുകള്‍ നിര്‍ത്തിവക്കും. എന്നാല്‍ ചരക്ക് തീവണ്ടികള്‍ക്ക് നിരോധനം ബാധകമല്ല. അവ പതിവു പോലെ ഓടും. ട്രെയിനുകള്‍ റദ്ദാക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കും.
ട്രയിന്‍ സര്വ്വീസിനുപുറമേ എല്ലാ അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകളും നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. ഇന്ന് കാബിനറ്റ് സെക്രട്ടറി വിളിച്ചുചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിനു ശേഷമാണ് എല്ലാ അന്തര്‍സംസ്ഥാന ബസ്സര്വ്വീസുകളും നിര്‍ത്തിവക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് 31 വരെയാണ് നിരോധനം. അവശ്യസര്‍വീസുകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.