രാജ്യം കാത്തിരിക്കുന്ന വിധിയെഴുത്ത് ഇന്ന്.

Print Friendly, PDF & Email

രാജ്യ തലസ്ഥാനത്തെ വോട്ടര്‍മാര്‍ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്. അഞ്ച് വർഷത്തെ ഭരണമികവ് വോട്ടാക്കി ആം ആദ്മി പാർട്ടി അധികാരം നിലനിർത്തുമോ? കേന്ദ്രഭരണത്തിന്റെ സ്വാധീനവും വോട്ടുകളുടെ ധ്രുവീകരണവും ഉപയോഗിച്ച് ബി.ജെ.പി. ഭരണം പിടിക്കുമോൟ പഴയപ്രതാപത്തിലേക്ക് കോണ്‍ഗ്രസ് മടങ്ങിലവരുമോ എന്നീ ചോദ്യങ്ങള്‍ക്കാണ് ഡല്‍ഹി ജനത ഇന്ന് ഉത്തരം പറയുക. 70 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഒരുകോടി 30 ലക്ഷത്തിലേറെ വോട്ടര്‍മാര്‍ ഇന്ന് സമ്മതിദാനാവകാശം വിനയോഗിക്കും. ത്രികോണ മത്സരമാണ് ഡല്‍ഹിയില്‍ നടക്കുക. ഡല്‍ഹിയിലെ ഭരണം പിടിക്കുക എന്നത് ഓരോ പാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകമാണ്.

  •  
  •  
  •  
  •  
  •  
  •  
  •