രണ്ടാം ഘട്ടം തിരഞ്ഞെടുപ്പ്: പോളിങ് ആരംഭിച്ചു. ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂ.

Print Friendly, PDF & Email

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ്ങ് ആരംഭിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലെ 99 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തില്‍ എത്തുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് പോളിങ്ങ് നടക്കുന്നതെങ്കിലും രാവിലെ ഏഴ് മണിയോടെ പല ബൂത്തകളിലും നീണ്ട നിര തന്നെ രൂപപ്പെട്ടു കഴിഞ്ഞു. ഒന്നാം ഘട്ടത്തിലെന്നതു പോലെ തന്നെ കനത്ത പോളിങ് രണ്ടാം ഘട്ടത്തിലും ഉണ്ടാകുമെന്നാണ് കരുതുന്നത്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ കൂടുമാറ്റം എങ്ങിനെ പ്രതിഫലിക്കുമെന്ന് കൂടി വ്യക്തമാക്കുന്നതാണ് ഇന്നത്തെ തിരഞ്ഞെടുപ്പ്. ബിജെപിക്ക് വലിയ പ്രതീക്ഷകളുള്ള തൃശൂരും പാലക്കാടും ഇന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങുന്പോള്‍ കേരള രാഷ്ട്രീയം ആകാംഷയോടെയാണ് രണ്ടാം ഘട്ടം തിരഞെടുപ്പ് ഉറ്റു നോക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •