രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഇന്ന്. തമിഴ്നാടും കര്‍ണ്ണാടകവും പോളിങ് ബൂത്തിലേക്ക്

Print Friendly, PDF & Email

13 സംസ്ഥാനങ്ങളിലായി 95 ലോകസഭ മണ്ഡലങ്ങളിലെ 15.52 കോടി വോട്ടര്‍മാര്‍ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്. കര്‍ണ്ണാടകത്തിലെ 28 മണ്ഡലങ്ങളില്‍ ബെംഗളൂരു അടക്കം തെക്കന്‍ ജില്ലകളിലെ 14 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. ഒറ്റഘട്ടമായി തിരഞ്ഞെടുപ്പുനടക്കുന്ന തമിഴ് നാട്ടിലെ 39 മണ്ഡലങ്ങളില്‍‍ 38 മണ്ഡലങ്ങളിലെ വോട്ടര്‍മാരും ഇന്ന് അവരുടെ സമ്മതിദാനാവകാശം ഉപയോഗിക്കും. വോട്ടുപിടിക്കാന്‍ പണം വിതരണം ചെയ്തെന്ന് കണ്ടെത്തിയ തഞ്ചാവൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഇലക്‍ഷന്‍ കമ്മീഷന്‍ മാറ്റിവച്ചിരുന്നു. ഫലപ്രഖ്യാപനത്തിനു ശേഷം മാത്രമേ ഇനി തിരഞ്ഞെടുപ്പ് നടക്കൂ.

ഇന്ന് തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥനങ്ങളും മണ്ഡലങ്ങളുടെ എണ്ണവും . അസം (5), ബിഹാർ (5), ഛത്തീസ്ഘ‍ഡ് (3), ജമ്മു കശ്മീർ (2) ക‍ർണ്ണാടക (14), മഹാരാഷ്ട്ര (10), മണിപൂർ(1), ഒ‍ഡിഷ (5), തമിഴ്‍നാട് (38),ത്രിപുര(1), ഉത്തർ പ്രദേശ് (8,) പശ്ചിമബംഗാൾ (3), പുതുച്ചേരി (1)

രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പു നടക്കുന്ന കര്‍ണ്ണാടകയിലെ 14 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് ഇന്നാണ്. ബെംഗളൂരു ഉള്‍പ്പെടെ തെക്കന്‍ ജില്ലകളിലെ തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. വക്കന്‍ ജില്ലകളില്‍ 23ന് ആണ് തിരഞ്ഞെടുപ്പ്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ(തുംകൂര്‍), മുഖ്യമന്തി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരിസ്വാമി(മാണ്ഡ്യ), മുന്‍ കേന്ദ്രമന്ത്രിയും കോണ്‍.നേതാവുമായ കെ.എച്ച് മുനിയപ്പ(കോലാര്‍), കേന്ദ്രമന്ത്രി സദാനന്ദഗൗഡ(ബെംഗളൂരു നോര്‍ത്ത് തുടങ്ങിവരാണ് കര്‍ണ്ണാടകത്തില്‍‍ നിന്ന് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍.

 

 • 4
 •  
 •  
 •  
 •  
 •  
 •  
  4
  Shares