രക്തം ചീന്തിയ വിപ്ലവത്തിന് വിജയം. സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടു.

Print Friendly, PDF & Email

രക്തം ചീന്തിയ വിപ്ലവത്തിന് അവസാനം വിജയം തമിഴ്‌നാട് തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് സ്ഥിരമായി അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടു. ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം തൂത്തുക്കുടിയില്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സര്‍്ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. പദ്ധതിയോടുള്ള ജനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്താണ് പ്ലാന്റ് അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കുന്നതെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. ഇതോടെ തൂത്തുക്കുടിനിവാസികളുടെ വര്‍ഷങ്ങള്‍ നീണ്ട സമരമാണ് വിജയത്തിലെത്തിയിരിക്കുന്നത്.

വേദാന്ത ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ചെമ്പ് സംസ്‌കരണപ്ലാന്റ് പരിസ്ഥിതി മലീനകരണചട്ടങ്ങളുടെ പേരല്‍ ജനപ്രക്ഷോഭത്തെ തുടര്‍ന്ന്
2013 ല്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെ അടച്ചുപൂട്ടാന്‍ വ്യവസായവകുപ്പ് നി?ദേശിച്ചെങ്കിലും വേദാന്ത സുപ്രീംകോടതി ഉത്തരവിലൂടെ വീണ്ടും പ്രവര്‍ത്തനം തുടങ്ങുക ആയിരുന്നു. തുടര്‍ന്ന് സ്‌റ്റെര്‍ ലൈറ്റ് പ്ലാന്റിന്റെ രണ്ടാം ഘട്ടവികസനങ്ങള്‍ക്ക് ഒരുക്കം തുടങ്ങിയപ്പോഴാണ് പ്രക്ഷോഭങ്ങള്‍ വീണ്ടും ശക്തിയാര്‍ജ്ജിച്ചത്. രണ്ടാംഘട്ട പ്രക്ഷോഭത്തിന്റെ നൂറാം ദിനത്തില്‍ പ്രക്ഷോഭകര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് അതിശക്തമായ പൊതുജനവികാരം ആണ് ഉയര്‍ന്നത്. അതിനാല്‍ പ്ലാന്റ് പൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമാവുകയായിരുന്നു.

(Visited 28 times, 1 visits today)
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
  3
  Shares