യുദ്ധഭീക്ഷണിയുമായി യുഎസ്-ദക്ഷിണകൊറിയ സംയുക്ത നാവികാഭ്യാസം

Print Friendly, PDF & Email

ണവപരീക്ഷണങ്ങളില്‍ നിന്നും മിസൈലുകളുടെ നിര്‍മാണത്തില്‍ നിന്നും ഉത്തരകൊറിയ പിന്മാറണമെന്ന് ട്രംപിന്റെ ജപ്പാന്‍, ദക്ഷിണകൊറിയ സന്ദര്‍ശന വേളയില്‍ നടത്തിയ നിര്‍ദേശങ്ങള്‍ തള്ളിയ ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പുമായി യുഎസ്-ദക്ഷിണകൊറിയ സംയുക്ത നാവികാഭ്യാസം ആരംഭിച്ചു. നാലു ദിവസം നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസത്തിന് ശനിയാഴ്ചയാണ് തുടക്കം കുറിച്ചത്. അമേരിക്കയുടെ റൊണാള്‍ഡ് റീഗന്‍, നിമിറ്റ്‌സ്, തിയോഡര്‍ റൂസ്‌വെല്‍റ്റ് എന്നി മൂന്ന് വിമാനവാഹിനികളടക്കം 11 യുദ്ധക്കപ്പലുകളും ദക്ഷിണകൊറിയയുടെ ഏഴ് കപ്പലുകളുമാണ് സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. 2007 നു ശേഷം നടക്കുന്ന ഏറ്റവും വലിയ സംയുക്ത സൈനികാഭ്യാസത്തില്‍ ഇതാദ്യമായാണു മൂന്ന് അമേരിക്കന്‍ കപ്പലുകള്‍ ഒരുമിച്ച് ഭാഗബാക്കാകുന്നത്. ഇതോടെ കൊറിയന്‍ മേഖലയില്‍ യുദ്ധഭീതി വര്‍ദ്ധിച്ചിരിക്കുകയാണ്.

(Visited 33 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.