യന്ത്രപക്ഷികള്‍ ആകാശം കീഴടക്കുന്ന എയര്‍ഷോ – 2021 ഫെബ്രുവരിയില്‍ ബെഗളൂരുവില്‍.

Print Friendly, PDF & Email

രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ബെംഗളൂരു എയറോ ഇന്ത്യ എയര്‍ഷോ 2021 ഫെബ്രുവരി 3 മുതല്‍ 7 വരെ തീയതികളില്‍ നടക്കും. കേന്ദ്ര പ്രതിരോധ വകുപ്പിന്‍റേതാണ് ഈ തീരുമാനം. 1996ല്‍ ആരംഭിച്ച എയര്‍ ഷോയുടെ 13-ാം എഡിഷനാണ് അടുത്ത ഫെബ്രുവരിയില്‍ നടക്കുക. 2019 ഫെബ്രുവരി 24ന് നടന്ന 12-ാംമത് എയര്‍ഷോ ബെംഗളൂരുവില്‍ നിന്ന് മാറ്റുമവാനുള്ള സജീവമായ നീക്കം നടന്നിരുന്നു. അവസാന നിമിഷത്തിലായിരുന്നു എയര്‍ഷോ ബെംഗളൂരുവില്‍ തന്നെ എന്ന് തീരുമാനിച്ചത്. അതിനാല്‍ തന്നെ അടുത്ത എയര്‍ഷോ 2021 ബെംഗളൂരുവിന് നഷ്ടപ്പെടുമെന്ന ആശങ്കയാണ് കേന്ദ്ര പ്രതിരോധ വകുപ്പിന്‍റെ തീരുമാനത്തോടെ അവസാനിച്ചിരിക്കുന്നത്.

ബെംഗളൂരുവിലെ എലഹങ്ക വ്യോമസേന ബെയിസില്‍ നടന്നു വരുന്ന എയറോ ഇന്ത്യ എയര്‍ഷോ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ എയര്‍ഷോ ആണ്. എയര്‍ ഷോയുടെ 12മത്തെ എഡിഷന്‍ 2019ല്‍ നടന്നപ്പോള്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള 279 കന്പനികള്‍ പങ്കെടുത്തു. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, യു.കെ തുടങ്ങിയ ആകാശ യുദ്ധരംഗത്തെ അതികായകരടക്കം വിവിധ രാജ്യ ങ്ങളുടെ 61 യുദ്ധ വിമാനങ്ങളുടെ കഴിവുകളായിരുന്നു പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഇന്ത്യയുടെ അഭിമാനമായ സൂര്യകിരണ്‍ എയര്‍ ക്രാഫ്റ്റ് പരിശിലന പറക്കലിനിടെ തകര്‍ന്നു വീണ് പൈലറ്റ് മരണപ്പെട്ടതിനെ തുടര്‍ന്ന പ്രദര്‍ശനത്തില്‍ നിന്ന് പിന്മാറിയെങ്കിലും ഇന്ത്യയുടെ ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റ് ആയ തേജസിനു പുറമേ, എച്ച്‌ടിടി -40 (ബേസിക് ട്രെയിനർ എയർക്രാഫ്റ്റ്), ആദ്യം തദ്ദേശീയമായി നവീകരിച്ച ഹോക്ക് എം‌കെ 132- ഹോക്ക്-ഐ, സിവിൽ ഡോ -228, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (രുദ്ര), ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ (എൽ‌യുഎച്ച്), ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽ‌സി‌എച്ച്) തുടങ്ങിയവ ബെംഗളൂരുവിന്‍റെ ആകാശത്തെ കീഴടക്കി ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. വിവിധ രാജ്യങ്ങളിലെ പ്രതിരോധ മേഖലകളില്‍ നിന്നുള്ള 5000ത്തോളം ക്ഷണിക്കപ്പെട്ട പ്രതിനിധികളായിരുന്നു എയറോ ഇന്ത്യ – 2019ല്‍ പങ്കെടുത്തത്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *