മോദി വീണ്ടും… പ്രവചിച്ച് എക്സിറ്റ് പോള്‍

Print Friendly, PDF & Email

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലം. ഏറ്റവുമധികം സീറ്റുകൾ നേടുന്ന ഒറ്റപ്പാർട്ടിയായി ബിജെപി മാറുമെന്നും, സഖ്യ കക്ഷികൾക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാനാകുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു.

ഉത്തരേന്ത്യയില്‍ 2014നെ അപേക്ഷിച്ച് ബിജെപിക്ക് വലിയ കോട്ടം ഉണ്ടാവില്ല. ദക്ഷിണേന്ത്യയിലാകട്ടെ കര്‍ണ്ണാടകം ഒഴിച്ച് മറ്റൊരു സംസ്ഥാനത്തും ബിജെപിക്ക് നേട്ടമുണ്ടാക്കാനും കഴിയില്ല എന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം, ഉത്തർപ്രദേശിൽ എസ്‍പി – ബിഎസ്‍പി സഖ്യം ബിജെപിയുടെ മൃഗീയ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാക്കുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നു.

(Visited 10 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •