മുഖ്യ പ്രതികള്‍ പിടിയില്‍

Print Friendly, PDF & Email

യൂണിവേഴ്സിറ്റി കോളേജ് സംഘ‍ർഷത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്. തിരുവനന്തപുരം കേശവദാസപുരത്ത് നിന്നാണ് കന്റോൺമെന്റ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കല്ലറയിലേക്ക് പോകാൻ ഓട്ടോയിൽ കേശവദാസപുരത്ത് എത്തിയപ്പോഴാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

കേസിലെ പ്രതികളായ ആരോമൽ, ആദിൽ, അദ്വൈത്, ഇജാബ് എന്നിവരെ നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു. മുഖ്യ പ്രതികളുടെ അറസ്റ്റ് വൈകിയതോടെ പോലീസിനെതിരെ രൂക്ഷ വിമരര്‍ശനം ഉയര്‍ന്നുരുന്നു. മുഖ്യപ്രതികള്‍ അറസ്റ്റിലായതോടെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതികളില്‍ ആറുപേർ പിടിയിലായി.

പ്രതികള്‍ക്കായി ശിവര‍ഞ്ജിത്തിന്റേയും നസീമിന്റേയും വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സീലുകൾ പതിപ്പിക്കാത്ത യൂണിവേഴ്സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകൾ പൊലീസ് കണ്ടെത്തിയത് യൂണിവേഴ്സിറ്റി കോളേജിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. എഴുതിയതും എഴുതാത്തുമായ 16 ബുക്ക്‍ലെറ്റുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീലും ആയിരുന്നു ശവരഞ്ജിത്തിന്‍റെ വീട്ടിൽനിന്ന് കണ്ടെടുത്തത്. പ്രതികൾക്കായി ഇന്നലെ അർദ്ധരാത്രി പൊലീസ് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്സ് സെന്ററിലും നടത്തിയ പരിശോധനയിൽ ഇരുമ്പുദണ്ഡുകൾ ഉൾപ്പെടെ മാരകായുധങ്ങൾ കണ്ടെടുത്തുവെന്ന് ഡിസിപി ആദിത്യ പറഞ്ഞു.

  •  
  •  
  •  
  •  
  •  
  •  
  •