മുഖ്യമന്ത്രിയുടെ കള്ളങ്ങള്‍ ഓരോന്നായി പൊളിയുന്നു. അന്വേഷണം മുഖ്യമന്ത്രിയിലേക്കും നീളാന്‍ സാധ്യത.

Print Friendly, PDF & Email

സ്വര്‍ണ്ണക്കടത്ത് കേസ് അവസാന ലാപ്പിലേക്ക് അടുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ആറുമണി ടോക്‍ഷോയില്‍ കെട്ടിപ്പൊക്കിയ കള്ളക്കഥകളുടെ പെരുംങ്കോട്ടകള്‍ ഓരോന്നായി പൊളിയുകയാണ്. ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി ശങ്കര്‍ന്‍റെ വെളിപ്പടുത്തലോടെ യൂണിടാക്ക് എന്ന നാലാംകിട കമ്പനിയെ റെഡ് ക്രസന്‍റ് നേരിട്ടാണ് നിയമിച്ചതെന്നും അതില്‍ സര്‍ക്കാരിന് യാതൊരു പങ്കും ഇല്ല എന്നുമുള്ള മുഖ്യമന്ത്രിയുടെ വാദമാണ്പൊളി‍ഞ്ഞു വീഴുന്നത്. കൂടുതല്‍ കരാര്‍ തുക ക്വോട്ട് ചെയ്തതിന്‍റെ പേരിലാണ് ഹാബിറ്റാന് കരാര്‍ ലഭിക്കാതിരുന്നതെന്നും താരതമ്യേന കുറച്ചു തുക ക്വോട്ട് ചെയ്ത യൂണിടാക്കിന് കരാര്‍ ലഭിച്ചെന്നുമുള്ള ലൈഫ് മിഷന‍്റെ വാദവും തെറ്റായിരുന്നു എന്ന് തെളിയുന്നു.

ലൈഫ്മിഷന്‍ തെറ്റിദ്ധരിപ്പിച്ചാണ് ഹാബിറ്റാറ്റിനെ ഒവിവാക്കിയതെന്നും തങ്ങള്‍ പ്രൊജക്ട് മാനേജ്മെൻറ് കൺസൽട്ടൻറ് എന്ന നിലക്കാണ് 234 യൂണിറ്റുള്ള 32 കോടിയുടെ പദ്ധതി തയ്യാറാക്കിയത് എന്നും ജി ശങ്കര്‍ വെളിപ്പെടുത്തുന്നു. തുക കുറക്കാൻ ലൈഫ് മിഷൻ ആവശ്യപ്പെട്ടത് അനുസരിച്ച് പിന്നീട് 203 യൂണിറ്റുള്ള 27.50 കോടിയുടെ പദ്ധതിരേഖ നല്‍കി. വടക്കാഞ്ചേരി ലൈഫ് പദ്ധതിക്ക് സ്പോൺസർ നൽകുന്ന സാമ്പത്തിക സഹായം കുറവാണെന്നും അതനുസരിച്ച് 15 കോടിയിൽ താഴെ ചെലവ് ചുരുക്കാന്‍ ലൈഫ് മിഷന്‍ ചെയര്‍മാന്‍ യു വി. ജോസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് 15 കോടി രൂപയ്ക്കുള്ളില്‍ പദ്ധതി അടങ്കൽ കുറച്ച് റീഡിസൈന്‍ റീഡിസൈൻ ചെയ്തു സോഫ്റ്റ് കോപ്പിയും നല്‍കി. എന്നാല്‍ ലൈഫ് മിഷനും റെഡ് ക്രസൻറുമായുള്ള ധാരണപത്രത്തിന് ശേഷം ചില സാങ്കതിക കാരണങ്ങളാല്‍ പദ്ധതി വൈകുമെന്നും അതിനാല്‍ ഇപ്പോള്‍ പദ്ധതി നടപ്പിലാക്കുന്നില്ല എന്നും ലൈഫ് മിഷന്‍ അറിയിച്ചതിന്‍ പ്രകാരം കഴിഞ്ഞ ഒക്ടോബറോടെ ഹാബിറ്റാറ്റ് ലൈഫ് മിഷൻറെ കൺസൽട്ടൻസി പദവി തന്നെ ഒഴിഞ്ഞു. ഇതോടെ വൻതുക ക്വാട്ട് ചെയ്തത് കൊണ്ട് ഹാബിറ്റാറ്റിനെ ഒഴിവാക്കി കുറഞ്ഞ തുക നിർദ്ദേശിച്ച യൂണിടാക്കിനെ സ്വീകരിക്കുകയായിരുന്നു ലൈഫ് മിഷന്‍ ചെയ്തതെന്ന വാദമാണ് പൊളിയുന്നത്. അതോടൊപ്പം സര്‍ക്കാര്‍ സ്ഥാപനമായ ലൈഫ് മിഷനും ഈ കരാറും തമ്മില്‍ പുലബന്ധം പോലും ഇല്ല എന്ന മുഖ്യമന്ത്രിയുടെ വാദവും തെറ്റാണെന്ന് തെളിയുന്നു. കമ്മീഷന്‍ കൈപ്പറ്റുവാനുള്ള ചിലരുടെ ഗൂഡ കരുനീക്കങ്ങള്‍ നടന്നത് മുഖ്യമന്ത്രി ചെയര്‍മാനായ ലൈഫ്മിഷന്‍റെ അറിവോടെ ആയിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. ഇതോടെ അന്വേഷണ പരിധിയിലേക്ക് മുഖ്യമന്ത്രിയും വരുകയാണ്. സര്‍ക്കാരിന് വലയി തിരിച്ചടി ആയിരിക്കുകയാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ച പ്രശസ്ത വാസ്തുശില്‍പി ജി.ശങ്കറിന്‍റെ വെളിപ്പെടുത്തല്‍.

ലൈഫ്മിഷൻ കോഴ: നാൾ വഴികൾ:

 1. മുഖ്യമന്ത്രിയുടെ യു എ ഇ സന്ദർശനത്തോടനുബന്ധിച്ച് നടത്തിയ ചർച്ചയുടെ ഭാഗമായി 20 കോടി രൂപ റെഡ് ക്രസന്റ് എന്ന യു എ ഇ യിലെ സ്ഥാപനം കേരളത്തിന് നൽകുമെന്ന സർക്കാർ പ്രഖ്യാപനം.
 2. റെഡ്ക്രസന്റും സർക്കാർ ഏജൻസിയായ ലൈഫ് മിഷനും തമ്മിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവയ്ക്കുന്നു.
 3. 30.4.19 ന് ലൈഫ് മിഷൻ കരാറുകാരായി ഹാബിറ്റാറ്റിനെ നിയമിക്കുന്ന വിവരം അവരെ അറിയിക്കുന്നു.
  4, ഹാബിറ്റാറ്റ് തയ്യാറാക്കിയ പ്രോജക്ട് രണ്ടു പ്രാവശ്യം വെട്ടിക്കുറക്കാൻ ലൈഫ് മിഷൻ ആവശ്യപ്പെടുന്നു.
 4. സ്പോൺസർ പദ്ധതി ഉപേക്ഷിച്ചതായി ഹാബിറ്റാറ്റിനോട് ലൈഫ് മിഷൻ കള്ളം പറയുന്നു.
 5. യുണിടാക്കി നെ കരാറുകാരായി തിരഞ്ഞെടുത്തതായി ലൈഫ് മിഷൻ റെഡ് ക്രസന്റിനെ അറിയിക്കുന്നു.
 6. യുണീ ടാക്കിന് ഭവനസമുച്ചയം നിർമ്മിക്കാൻ സർക്കാർ സ്ഥലം കൈമാറുകയും നിർമ്മാണം ആരംഭിക്കുകയും ചെയ്യുന്നു.
 7. യുണീടാക് ഈജീപ്ഷ്യൻ പൗരന് 4.25 കോടി രൂപ കോഴയായി കൈമാറിയത് അറിയാമായിരുന്നുവെന്ന് ധനമന്ത്രി വെളിപ്പെടുത്തുന്നു.
  9.ആരോപണം പുറത്ത് വന്നപ്പോൾ സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും ന്യായീകരണവാദികളുടെയും വിശദീകരണം.
 8. സി ബി ഐ അന്വേഷണത്തെ നേരിടാൻ സർക്കാർ തന്നെ ഹൈക്കോടതിയിൽ പോകുന്നു.
 9. കള്ളക്കടത്ത് കേസിലെ പ്രതിയാണ് യുണീ ടാക്കുകാരെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പറഞ്ഞു വിട്ട് കരാർ തരപ്പെടുത്തിയതെന്ന് സിബിഐ കോടതിയിൽ.
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *