മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു. വലമുറുക്കി ഇഡി

Print Friendly, PDF & Email

ഇഡി അന്വേഷണത്തിനു വിളിക്കുന്പോഴല്ലാം രോഗബാധിതനായി ഹോസ്പിറ്റലില്‍ അഭയം പ്രാപിക്കുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. രവീന്ദ്രന് വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ എത്ര ദിവസത്തേക്കു വേണമെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. ഇന്ന് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന ഇഡിയുടെ നോട്ടീസ് ലഭിച്ചതിന്‍റെ തൊട്ടു പിന്നാലെയാണ് കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആദ്യതവണ ചോദ്യം ചെയ്യുവാന്‍ വിളിച്ചതിന്‍റെ തലേദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിനു രവീന്ദ്രന്‍ ഹാജരായിരുന്നില്ല. ഇത് രണ്ടാം തവണയാണ് രോഗത്തിന്‍റെ പേരില്‍ ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് രവീന്ദ്രന്‍ വഴുതിമാറുന്നത്. രവീന്ദ്രന്‍റെ കോവിഡ് ബാധ സര്‍ക്കാരിന്‍റെ ഒത്താശയോടെ നടക്കുന്ന നാടകമാണെന്നാണ് പ്രതിപക്ഷവും ബിജെപിയും ആരോപിക്കുന്നത്. രവീന്ദ്രന്റെ ആശുപത്രിവാസം സംശയാസ്പദമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആരോപിക്കുന്നു. രവീന്ദ്രന് കോവിഡാണെങ്കില്‍ അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചവര്‍ എന്തുകൊണ്ട് ക്വോറന്‍റയിനില്‍ എന്നാണ് മുരളീധരന്‍റെ സംശയം. സര്‍ക്കാരിന്‍റെ ഒത്താശയോടെ നടക്കുന്ന നാടകമാണ് രവീന്ദ്രന്‍റെ കോവിഡ് ബാധ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. ഇതിനിടയില്‍ രവീന്ദ്രന്‍റെ നേരെ കുരുക്കുകള്‍ ഒന്നൊന്നായി മുറുക്കുകയാണ് അന്വേഷക സംഘം. രവീന്ദ്രന്‍റെ ബെനാമി സ്ഥാപനങ്ങളെന്ന് സംശയിക്കുന്ന വടകരയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. രണ്ട് ഇലക്ട്രോണിക് കടകളിലും ഒരു വസ്ത്രക്കടയിലും ഇന്ന് ഉച്ചക്കുശേഷമാണ് റെയ്ഡ് നടന്നത്. പ്രാഥമിക പരിശോധന മാത്രമാണ് ഇപ്പോള്‍ നടന്നിട്ടുള്ളത് എന്ന് ഇഡി അധികൃതര്‍ പറഞ്ഞു. രവീന്ദ്രന് ബെനാമി ഇടപാടുകളുണ്ടെന്ന് വിവിധ കോണുകളില്‍നിന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇഡി അന്വേഷണം

  •  
  •  
  •  
  •  
  •  
  •  
  •