മുഖ്യമന്ത്രിയാക്കാന്‍ ബിജെപിനേതാക്കള്‍ 1800 കോടി യെദ്യൂരപ്പയില്‍ നിന്നു വാങ്ങിയ രേഖകള്‍ പുറത്ത്

Print Friendly, PDF & Email

മുഖ്യമന്ത്രിയാക്കാന്‍ ബിജെപിനേതാക്കള്‍ 1800 കോടി യെദ്യൂരപ്പയില്‍ നിന്നു വാങ്ങിയെന്ന് കോണ്‍ഗ്രസ്.
കര്‍ണ്ണാടകത്തന്‍റെ മുഖ്യമന്ത്രിയാക്കുവാന്‍ യെദ്യൂരപ്പ.
1800 കോടി രൂപയോളം ബിജെപിയുടെ ദേശീയ നേതാക്കള്‍ക്ക്  കൈമാറിയെന്നാണ് കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ഉദ്ദരിച്ച് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പിന് കൈവശമുള്ള യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പിന്റെ പകര്‍പ്പ് സഹിതമാണ് കാരവന്‍ റിപ്പോര്‍ട്ട്  പുറത്തുവിട്ടിരിക്കുന്നത്.

കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശവകുമാറിന്‍റെ വസതിയില്‍ കഴിഞ്ഞവര്‍ഷം ഇന്‍കംടാക്സ് വിഭാഗം നടത്തിയ റെയിഡില്‍ പിടിച്ചെടുത്ത ഡയറി രേഖകള്‍ പ്രകാരമാണ് കാരവന്‍ ബിജെപിനേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നിതിന്‍ ഗഡ്കരിക്കും അരുണ്‍ ജയ്റ്റ്ലിക്കും 150 കോടി വീതം നല്‍കി. രാജ്നാഥ് സിങ്ങിന് 100 കോടി. അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടിവീതവും ജഡ്ജിമാര്‍ക്ക് 250 കോടി നല്‍കിയതായും യെദ്യൂരപ്പയുടെ ഡയറിയിലുണ്ട്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് 1000 കോടിയും നല്‍കി. ബി.ജെ.പി നേതാക്കള്‍ക്ക് പണം നല്‍കിയത് 2009 ജനുവരി 17ന്. ബി.ജെ.പി കേന്ദ്ര കമ്മറ്റിക്ക് പണം നല്‍കിയത് 2009 ജനുവരി 18ന്. 2008- 11 കാലയളവില്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു യെദ്യൂരപ്പ.

2017 മുതല്‍ ഡയറി ആദായ നികുതി വകുപ്പിന്റെ കയ്യിലുണ്ടെന്നും എന്നാല്‍ ആദായ നികുതി വകുപ്പ് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ഏതാനും വര്ഷം മുൻപ് യദ്യൂരിയപ്പ ബിജെപി വിട്ട് കെജെപി രൂപീകരിച്ചപ്പോള്‍ ഈ രഹസ്യ രേഖകൾ സൂക്ഷിക്കുവാനായി യദ്യൂരപ്പ തന്‍റെ സുഹൃത്തായ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ ഏൽപ്പിക്കുകയായിരുന്നു. ശിവകുമാറിനെ ഒതുക്കാൻ ബിജെപി കേന്ദ്രനേതൃത്വം കഴിഞ്ഞവര്‍ഷം അദ്ദേഹത്തിന്റെ വീട് റെയിഡ് ചെയ്യിപ്പിച്ചപ്പോളാണ് ആണ് കോഴ വിവരങ്ങൾ അടങ്ങിയ ഡയറി ഇൻകം ടാക്സന് കിട്ടിയത്. ജെയ്റ്റ്ലിയുടെ നിർദ്ദേശ പ്രകാരം ഇന്‍കംടാക്സ് വിഭാഗം രഹസ്യമായി സൂക്ഷിച്ചു വച്ച ഈ രേഖകൾ ആണ് ഇപ്പോൾ പുറത്തായത്. ബിജെപിയിലെ ദേശീയ നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ഈ ആരോപണം ആരോപണം പുതുതായി നിയമിക്കപ്പെട്ട ലോക്പാല്‍ അന്വേഷിക്കണം എന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

(Visited 21 times, 1 visits today)
 • 8
 •  
 •  
 •  
 •  
 •  
 •  
 •  
  8
  Shares