മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ഓടി പാഞ്ഞ് സ്പീക്കറുടെ സന്നിധിയില്‍ വിമത എംഎല്‍എമാര്‍…

Print Friendly, PDF & Email

ഇന്ന് 6മണിക്കകം സ്പീക്കര്‍ക്ക് നേരിട്ട് രാജിസമര്‍പ്പിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് മുബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് പത്ത് വിമത എംഎല്‍എമാര്‍ ഓടിപാ‍ഞ്ഞ് സ്പീക്കറുടെ സമക്ഷം എത്തി വീണ്ടും രാജിനല്‍കി മടങ്ങി. സ്പീക്കർ കെ ആർ രമേശ് കുമാറിനെ നേരിട്ട് കണ്ടാണ് 10 വിമതർ രാജിക്കത്ത് നൽകിയത്. എന്നാൽ രാജിയിൽ ഇന്ന് തന്നെ തീരുമാനമെടുക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം തള്ളി കളഞ്ഞ സ്പീക്കർ ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമുണ്ടെന്നും അത് സ്പീക്കറുടെ വിവവേചന അധികാരത്തില്‍ പെട്ട കാര്യമാണെന്നും പറഞ്ഞ് രാജി അംഗീകരക്കുന്നത് മാറ്റിവച്ചു. പ്രത്യേകമായി ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് വിമതഎംഎല്‍എമാര്‍ മുബൈയില്‍ നിന്ന് വന്നതും തിരിച്ചു പറന്നതും.

വിമത എംഎല്‍എമാര്‍ രാജി നൽകുന്ന ദൃശ്യങ്ങളടക്കം നാളെ സുപ്രീംകോടതിയിൽ മറുപടി നൽകുമെന്നും സ്പീക്കര്‍ അറിയിച്ചു. സ്പീക്കർ രാജി സ്വീകരിക്കുന്നില്ലെന്ന് കാട്ടി സുപ്രീംകോടതിയെ സമീപിച്ച 10 വിമത എംഎൽഎമാരോട് നേരിട്ട് പോയി രാജി കൊടുക്കാനായിരുന്നു സുപ്രീംകോ‍ടതി നിർദേശിച്ചത്. ആറ് മണിയോടെ നേരിട്ട് പോയി രാജി സമർപ്പിക്കുവാനും ഇന്ന് വൈകിട്ട് തന്നെ സ്പീക്കർ രാജികാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇതിനെതിരെ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും അടിയന്തര പരിഗണന നല്‍കാതെ ഇത് ഹർജിയായി നൽകാൻ സുപ്രീംകോടതി സ്പീക്കറോട് ആവശ്യപ്പെട്ട് കേസ് നാളത്തേക്ക് മാറ്റിവക്കുകയായിരുന്നു

ഇതിനിടയില്‍, മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ നിർണായക മന്ത്രിസഭാ യോഗം ചേർന്നു. നിലവിലെ സാഹചര്യത്തില്‍ മന്ത്രിസഭയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ല എന്നും വേണ്ടിവന്നാല്‍ നാളെ ആരംഭിക്കുവാനിരിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ഭൂരിപക്ഷം തെളിയിക്കുവാന്‍ തയ്യാറാണെന്നുമുള്ള തീരുമാനം എടുത്തു. കോൺഗ്രസും ജെഡിഎസ്സും വിമതരടക്കമുള്ള എല്ലാ എംഎൽഎമാർക്കും നിര്‍ബ്ബന്ധമായി സഭാസമ്മേളനത്തില്‍ എത്തുവാനും ഗവര്‍മ്മെന്‍റിന് അനുകൂലമായി വോട്ടു ചെയ്യുവാനും വിപ്പ് നൽകി. എംഎൽഎമാരുടെ രാജികാര്യത്തില്‍ സ്പീക്കർ തീരുമാനമെടുക്കാതിരിക്കുകയോ, രാജി അംഗീകരിക്കാതിരിക്കുകയോ ചെയ്താൽ, വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുന്ന എംഎൽഎമാർ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാകും. അയോഗ്യരായാൽ പിന്നെ ആറ് വർഷത്തേക്ക് തെര‌ഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. സ്പീക്കര്‍ക്ക് രാജി നല്‍കിയതിനുശേഷം വിമത എംഎല്‍എമാര്‍ തിരിച്ച് മുബൈക്കു തന്നെ മടങ്ങിയതിനാല്‍ നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ സാധ്യയില്ല.

അംങ്ങനെ സംഭവിച്ചാല്‍ 224 അംഗനിയമസഭയിൽ ആകെ അംഗസംഖ്യ 206 ആകും. ഭരണപക്ഷത്തിനുള്ള പിന്തുണ 101 പേരായി കുറയും. കേവലഭൂരിപക്ഷത്തിനുള്ള സംഖ്യ 103 ആകും. സർക്കാരുണ്ടാക്കാൻ അംഗബലമായി 104 പേർ വേണം. ബിജെപിക്ക് 105 എംഎൽഎമാരുണ്ട്. സ്വതന്ത്രന്‍റെയും കെപിജെപിയുടെയും പിന്തുണ ചേർത്ത് ആകെ എന്നാല്‍ 107 പേരുടെ പിന്തുണ ഉണ്ട്. അതിനാല്‍ തന്നെ കുമാരസ്വാമി സർക്കാർ താഴെപ്പോകും. ബിജെപിക്ക് സർക്കാർ രൂപീകരിക്കാനും കഴിയും. ബിജെപിയുടെ അടുത്ത നീക്കം വിശ്വാസവോട്ട് തേടാൻ തന്നെയാകും. അതിനാല്‍ നാളത്തെ സുപ്രീം കോടതി തീരുമാനം വിമതഎംഎല്‍എ മാര്‍ക്ക് നിര്‍ണ്ണായകമായിരിക്കും.

 

(Visited 16 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •