മീറാഷ്-2000 യുദ്ധവിമാനം ബാംഗ്ലൂര്‍ എച്ച് എ എല്‍ വിമാനത്താവളത്തില്‍ തകര്‍ന്നു വീണു. പൈലറ്റ് മരിച്ചു

Print Friendly, PDF & Email

ബാംഗ്ലൂര്‍ എച്ച് എ എല്‍ വിമാനത്താവളത്തില്‍ വ്യോമസേനയുടെ മീറാഷ്-2000 യുദ്ധവിമാനം തകര്‍ന്നു വീണു. അപകടത്തില്‍ പൈലറ്റ്മാര്‍ മരിച്ചു. വിമാനം പറന്നുയരുവാന്‍ തയ്യാറാകുന്നതിനിടെ യന്ത്രതകരാര്‍ മൂലം പറന്നുയരുവാന്‍ സാധിക്കാതെ റണ്‍വേ വിട്ട് പുറത്തേക്ക് തെറിച്ച് തീപിടിച്ച് തകരുകയായിരുന്നു. രാവിലെ 10 മണിക്കായിരുന്നു സംഭവം.

പൈലറ്റുമാരായ സക്വാഡ്രണ്‍ ലീഡര്‍ നേഗി സക്വാഡ്രണ്‍ ലീഡര്‍ അബ്രോള്‍ എന്നിവര്‍ അടിയന്തര സാഹചര്യത്തില്‍ രക്ഷപൊന്‍ ഉപയോഗിക്കുന്ന ഇജക്ടര്‍ ഉപയോഗിച്ച് പുറത്തേക്ക് തെറിച്ചുവെങ്കിലും വിമാനം പറന്നുയരാത്തതിനാല്‍ പൈലറ്റമാരും അപകടത്തില്‍ പെടുകയായിരുന്നു. സക്വാഡ്രണ്‍ ലീഡര്‍ നേഗി സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. സക്വാഡ്രണ്‍ ലീഡര്‍ അബ്രോള്‍നെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. അപകടത്തെ പറ്റി വ്യോമസേന ഊര്‍ജിത അന്വേഷണം ആരംഭിച്ചു.

(Visited 27 times, 1 visits today)
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
  3
  Shares