മിഗ്-21 തകര്‍ന്നുവെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. പൈലറ്റ് പാക്കിസ്ഥാന് കസ്റ്റഡിയില്‍
വ്യോമസേനയുടെ ഒരു പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്നും യുദ്ധവിമാനം മിഗ് 21 നഷ്ടമായെന്നും സ്ഥിരീകരിച്ച് ഇന്ത്യ. വിങ് കമാന്‍ഡര്‍ അഭിനന്ദന് ആണ് പാക്കിസ്ഥാന് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. പാക്കിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ പ്രതിരോധിച്ചെന്നും അതിനിടെ ആയിരുന്നു വിമാനം നഷ്ടമായതും എന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ മാധ്യമങ്ങളോട് വിശദീകരിച്ചു.

ഇതിനിടെ അതിർത്തി കടന്നെത്തിയ ഇന്ത്യൻ പൈലറ്റ് സംസാരിക്കുന്നു എന്ന പേരിൽ ഒരു മൊബൈൽ വീഡിയോ പാകിസ്ഥാൻ പുറത്തു വിട്ടിട്ടുണ്ട്. റേഡിയോ പാകിസ്ഥാൻ എന്ന ഔദ്യോഗിക മാധ്യമം വഴിയാണ് പാകിസ്ഥാൻ ഒരു സൈനികന്റെ വീഡിയോ പുറത്തു വിട്ടത്. പരിക്കേറ്റ നിലയിലുള്ള ഒരാളാണ് വീഡിയോയിൽ സംസാരിക്കുന്നത്.

പാകിസ്താന്റെ കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിന് യാതൊരു പീഡനവും ഏല്‍ക്കേണ്ടിവരില്ലെന്ന് ആരാജ്യം ഉറപ്പുവരുത്തണമെന്ന് സുരക്ഷിതമായി ഇന്ത്യയെ തിരിച്ചേല്‍പ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.പരിക്കേറ്റ പൈലറ്റിനെ മോശമായ രീതിയില്‍ പ്രദര്‍ശിപ്പിച്ചതും ദൃശ്യങ്ങള്‍ പുറത്തുവിട്ടതും രാജ്യാന്തര നിയമങ്ങളുടെയും ജനീവ കണ്‍വെന്‍ഷന്റെയും ലംഘനമാണെന്ന് ഇന്ത്യയിലെ പാകിസ്താന്റെ ആക്ടിങ് ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി അറിയിച്ചു.
പാക് സൈന്യത്തിന്റെ കസ്റ്റഡിയിലും തല ഉയര്‍ത്തിപ്പിടിച്ച് ഭാരതത്തിന്റെ വീരപുത്രന്
പാക്ക് സൈനികര്‍ മാന്യമായി പെരുമാറിയെന്ന് ഒരു കപ്പു ചായ കുടിച്ചു കൊണ്ട് #അഭിനന്ദന്_വര്ത്തമാന്; മര്‍ദ്ദിച്ച ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷിച്ചതിന് നന്ദി; ഇന്ത്യന്‍ സൈനികര്‍ മറ്റു സൈനികരോടു പെരുമാറുന്ന മാന്യതയോടെ തന്നോടു പെരുമാറി; ഏത് വിമാനമാണ് പറത്തിയതെന്നും ദൗത്യം എന്തായിരുന്നു എന്നുമുള്ള ചോദ്യത്തിന് സോറി എന്നു മറുപടി; പാക് സൈന്യത്തിന്റെ കസ്റ്റഡിയിലും തല ഉയര്‍ത്തിപ്പിടിച്ച് ഭാരതത്തിന്റെ വീരപുത്രന്: ഇന്ത്യന്വിങ് കമാണ്ടറുടെ പുതിയ വീഡിയോ പുറത്ത്.ഒരു കപ്പ് ചായ കുടിച്ചുകൊണ്ട് നില്ക്കുന്ന ഇന്ത്യന്‍ പൈലറ്റ് അഭിനന്ദിന്റെ വീഡിയോ ആണ് പുറത്തുവന്നത്. ഈ വീഡിയോയില്‍ പാക് സൈനികരുടെ ചോദ്യത്തിന് മുന്നില്‍ ധീരതയോടെ പ്രതികരിക്കുന്ന വീരപുത്രനായ അഭിനന്ദിനെയാണ് കാണുന്നത്. ഒട്ടും ഭയം ഇല്ലാതെ എന്ത് ദൗത്യത്തോടെയാണ് വന്നതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്കുന്നു. സൈനികപരമായി കാര്യങ്ങളെ വെളിപ്പെടുത്തില്ലെന്ന് ഉറപ്പിച്ചു കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. കൂടാതെ പാക് സൈന്യം തന്നോട് പെരുമാറിയ രീതിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.
Публикувахте от Kalayanthanikazhchakal /കലയന്താനി കാഴ്ചകൾ в Сряда, 27 февруари 2019 г.
വിങ് കാമാന്‍ഡര്‍ അഭിനന്ദന് വര്ദ്ദമാന്റെ പാക്കിസ്ഥാന് പുറത്തുവിട്ട വീഡിയോ
3 - 3Shares