മാലാഖാമാരുടെ ഫണ്ടില്‍ നിന്ന് കൈയ്യിട്ടുവാരി അസോസിയേഷന്‍

Print Friendly, PDF & Email

നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റെഡ് നഴ്‌സിങ് അസോസിയേഷന്‍ ദേശീയ പ്രസിണ്ടന്റ് ജാസ്മിന്‍ഷായും സംഘവും അസോസിയേഷന്‍റെ മൂന്ന് കോടി തട്ടിയെടുത്തതായി പരാതി. യുഎന്‍എ സംസ്ഥാന വൈസ് പ്രസിണ്ടന്റ് സിബി മുകേഷ് ആണ് പോലീസ് മേധാവിയ്ക്ക് ബാങ്ക് രേഖകള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി സ്വീകരിച്ച പോലീസ് മേധാവി  അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരിക്കുകയാണ്.

2017 മുതല്‍ വിവിധ അക്കൗണ്ടുകളില്‍ വന്ന പണത്തില്‍ നിന്ന് കോടികള് തിരിമറി നടത്തിയതായി പരാതിയില്‍ പറയുന്നു. ദേശിയ പ്രസിഡന്റ് ജാസ്മിന്‍ഷായുടെ ഡ്രൈവറുടെ പേരില്‍ മാത്രം അമ്പത് ലക്ഷത്തിന് മേലെയാണ് പിന്‍വലിച്ചിരിക്കുന്നത്. നഴ്‌സുമാരില്‍ നിന്ന് ലെവിയായി ലഭിച്ച പണവും വിദേശത്ത് നിന്ന് എത്തിയ സംഭാവനകളില്‍ നിന്നുമാണ് കോടികള്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. അതോടൊപ്പം വെള്ളപ്പൊക്ക ദുരിതാശ്വസത്തിന്‍റെ പേരില്‍ പിരിവെടുത്തെങ്കിലും ആ തുക ദുരിതാശ്വ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുകയോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുകയോ ചെയ്തിട്ടില്ല എന്ന ഗുരുതരമായ ആരോപണവും യുഎന്‍എക്കെതിരെ ഉയര്‍ന്നിട്ടുണ്ട്

ഡിജിപിക്ക് നല്‍കിയ പരാതിയുടെ പൂര്‍ണ്ണ രൂപം:
ഞങ്ങള്‍ യുണൈറ്റെഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന (യു.എന്‍.എ) കമ്മിറ്റി ഭാരവാഹികളും എട്ട് വര്‍ഷമായി നഴ്‌സിങ് മേഖലയില്‍ ജോലി ചെയ്യുന്നവരുമാണ്. യുഎന്‍എയുടെ ആരംഭകാലം മുതല്‍ സംഘടനയുടെ പ്രവര്‍ത്തകരുമാണ്. വിദേശത്തു നിന്നുള്ള നഴ്‌സുമാരുടേയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നഴസുമാരുടേയും സംഭാവനകളും ലെവിയും സ്വീകരിച്ചാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംഘടനാ നിയമാവലികളേയും കമ്മിറ്റിയേയും നോക്കുകുത്തിയാക്കി കോടികളാണ് ഏതാനും വ്യക്തികള്‍ സ്വകാര്യ താല്‍പ്പര്യത്തിന് വേണ്ടി ഉപയോഗിക്കുന്നത്. 2017 ഏപ്രില്‍ മുതല്‍ സംഘടനയുടെ പേരില്‍ ആക്‌സിസ് തൃശൂര്‍ ബ്രാഞ്ചിലുള്ള ഈ അക്കൗഅണ്ട് നമ്പറില്‍ 916010064153231 2019 ജനുവരി പത്തൊമ്പത് വരെ 37100000 RS (മൂന്ന് കോടി എഴുപത്തി ഒന്ന് ലക്ഷം രൂപ) വന്നതായി രേഖകള്‍ കാണുന്നു.2019 ജനുവരി 31 ന് ഈ അക്കൗണ്ടില്‍ നീക്കിയിരിപ്പ് വെറും എട്ട് ലക്ഷത്തി അമ്പത്തി അയ്യായിരത്തി നാന്നൂറ്റി എട്ട് രൂപയാണ് ഇത് കൂടാതെ സംഘടനയ്ക്ക് ഞങ്ങളുടെ അറിവില്‍ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ കൂടിയുണ്ട് . കരൂര്‍ വൈശ്യാ ബാങ്ക് തൃശൂര്‍ ബ്രാഞ്ചില്‍ രണ്ട് അക്കൗണ്ടുകള്‍, നമ്പര്‍: 1507155000039455, 1507135000002284 , കൊട്ടക് മഹേന്ദ്ര ബാങ്ക് തൃശൂര്‍ ബ്രാഞ്ചില്‍ ഒരു അക്കൗണ്ടും 511827911 ഉണ്ട്.

സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി ഓഫീസ് റെന്റ്, ഓഫിസ് അഡ്വാന്‍സ്, ഫര്‍ണിച്ചര്‍, ഇലട്രോണിക് സാധനങ്ങള്‍, ശമ്പളം, യാത്രാ ചിലവ്, ഹൈക്കോടതി അഭിഭാഷകന്‍, സുപ്രീം കോടതി അഭിഭാഷകന്‍, തൃശൂര്‍ ജില്ലയിലെ അഭിഭാഷകന്‍, പ്രസ്, കെവിഎം, ഭാരത് ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് സമരകാലയളവില്‍ നല്‍കിയ മാസ ശമ്പളം, യൂണിറ്റുകള്‍ക്കും ജില്ലകള്‍ക്കും നല്‍കിയ ലെവി വിഹിതം.( ആകെ ആറരലക്ഷം രൂപ മാത്രം) ചാരിറ്റിക്കായി സ്വാതിമോളുടെ ഭവന നിര്‍മ്മാണം, ലെവിയുടെ ബാങ്ക് ചാര്‍ജ്ജ് ( എട്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപ) മറ്റു ചിലവുകള്‍, എന്നിവയക്ക് ഒരുകോടി നാല്‍പ്പത് ലക്ഷം രൂപ ആക്‌സിസ് ബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് ചെക്ക് മുഖേനെയും ബാങ്ക് ട്രാന്‍സറായും നല്‍കിയതായി രേഖകളില്‍ ഉണ്ട്. ബാക്കി വരുന്ന രണ്ട് കോടി ഇരുത് ലക്ഷം രൂപ അക്കൗണ്ടില്‍ നിന്ന് പല രീതിയില്‍ പിന്‍വലിച്ചിട്ടുണ്ട്.

സംഘടനയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത നിതിന്‍മോഹനന്‍ എന്ന വ്യക്തി (ദേശിയപ്രസിണ്ടന്റ് ജാസ്മിന്‍ഷായുടെ ഡ്രൈവര്‍)(ഫോണ്‍ നമ്പര്‍ 9526036111 ) 5991740 രൂപ ( അമ്പത്തി ഒമ്പത് ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി എഴുന്നൂറ്റി നാല്‍പ്പത് ) പിന്‍വലിച്ചിട്ടുണ്ട്. ബാങ്കില്‍ നിന്ന് ക്യാഷായി പിന്‍വലിച്ചത് 5977340 ( അമ്പത്തൊമ്പത് ലക്ഷത്തി എഴുപത്തി ഏഴായിരത്തി മുന്നൂറ്റി നാല്‍പത് ) ടി ആര്‍ ആര്‍ഫ് ട്രാന്‍സ്ഫര്‍ 3821700 ( മുപ്പത്തെട്ടി ലക്ഷത്തി ഇരുപത്തൊന്നായിരത്തി എഴുനൂറ് രൂപ) ബിഗ് സോഫ്റ്റ് ടെക്‌നോളജീസ് എന്ന പേരില്‍ 1250000 ( പന്ത്രണ്ടര ലക്ഷം) രൂപയും ഓഫീസ് സ്റ്റാഫായ ജിത്തു 1048500 ( പത്ത് ലക്ഷത്തി നാല്‍പ്പത്തി എട്ടായിരത്തി അഞ്ഞൂറ്) രൂപ പിന്‍വലിച്ചിട്ടുണ്ട്. ഷോബി ജോസഫ് എന്ന യുഎന്‍എ നേതാവിന്റെ പേരില്‍ 1510611 ( പതിനഞ്ച് ലക്ഷത്തി പതിനായിരത്തി അറൂനൂറ്റി പതിനൊന്ന് ) രൂപ .

സംഘടനാ തീരുമാന പ്രകാരമല്ലാതെ യാതൊരു ആവശ്യവുമില്ലാതെ പല വ്യക്തികള്‍ക്കും ലക്ഷങ്ങള്‍ കൊടുത്തതായി കാണുന്നു. അക്കൗണ്ടില്‍ വന്ന തുകയില്‍ നിന്നാണ് ഇത്രയും തുക കാണാതിയിരിക്കുന്നത്. 2017 ഏപ്രില്‍ മുതല്‍ അംഗത്വ ഫീസായി ഇരുപതിനായിരം പേര്‍ 500 രൂപ വീതം നല്‍കിയതില്‍ 68 ലക്ഷം സംസ്ഥാന ട്രഷറര്‍ക്ക് നേരിട്ട് ജില്ലാകമ്മിറ്റികളും യൂണിറ്റ് കമ്മിറ്റികളം നല്‍കിയട്ടുണ്ട്. ഇത് കൂടാതെ സംസ്ഥാന സമ്മേളന ഫണ്ട്, കെവിഎം, ഭാരത് സഹായ നിധി, സഫീറത്ത് സഹായ നിധി എന്നിവയിലേക്കും പിരിച്ച ലക്ഷങ്ങളും സംസ്ഥാന ട്രഷറര്‍ക്ക് നേരിട്ട് നല്‍കിയട്ടുണ്ട്.

ഇതിന്റെ രേഖകള്‍ എല്ലാ ജില്ലാ,യൂണിറ്റ് ഭാരവാഹികളുടെയും കൈവശം ഉണ്ട്. ഈ തുകയൊന്നും സംഘടനയുടെ നാല് അക്കൗണ്ടിലും വന്നിട്ടില്ല. ഈ തുകയും കൂടി ചേര്‍ക്കുമ്പോള്‍ ഏകദേശം മൂന്നരകോടിയോളം രൂപ സംഘടനയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. നിരവധി തവണ കമ്മിറ്റികള്‍ ഭാരവാഹികള്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. മാത്രമല്ല സംസ്ഥാന ജോ സെക്രട്ടറിയായ ബെല്‍ജോ എലിയാസ് രേഖാമൂലം കണക്കുകള്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതിലൊന്നും നടപടി സ്വീകരിക്കാതെ സംഘടനയെ തകര്‍ക്കുന്ന രീതിയില്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തതിലാണ് സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളുടേയും അറിവോട് കൂടി ഈ പരതി നല്‍കുന്നത്. ആയതിനാല്‍ ചാരിറ്റബില്‍ ട്രസ്റ്റ് ആക്ടും, ട്രേഡ് യൂണിയന്‍ രജിസ്‌ട്രേഷനും അനുസരിച്ച് പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ച് പ്രവര്‍ത്തനം നടത്തുന്ന സംഘടനയിലെ സാമ്പത്തീക ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ചിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്നും വേണ്ട തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യയിലെ അസംഘടിതരായ നഴ്‌സുമാരുടെ ഏറ്റവും വലിയ സംഘടനയാണ് യുഎന്‍എ. മിനിമം ശമ്പളമുള്‍പ്പെടെയുളള നിര്‍ണ്ണായ തീരുമാനങ്ങള്‍ സര്‍ക്കാരുകള്‍ എടുക്കുന്നതിന് കാരണമായത് യുഎന്‍എ നടത്തിയ പോരാട്ടത്തിലൂടെയാണ്. ഈ സംഘടനയുടെ തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. കേരളത്തിലെ നഴ്‌സുമാരുടെ പേരില്‍ കോടികള്‍ അഴിമതി നടത്തി സംഘടനയെ സമൂഹത്തില്‍ മോശമാക്കി ചിത്രികരിക്കാനും ഇല്ലാതാക്കാനമുള്ള ശ്രമങ്ങള്‍ തടയിടാന്‍ സത്യസന്ധമായ അന്വേഷണം ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു. ആക്‌സിസ് ബാങ്കിന്റെ 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റ് ,മറ്റ് മൂന്നു ബാങ്ക് അക്കൗണ്ടുകളേടേയും സ്റ്റേറ്റ് മെന്റും ലഭ്യമായ രേഖകളും ഇതൊടോപ്പം വയ്ക്കുന്നു.

 • 3
 •  
 •  
 •  
 •  
 •  
 •  
  3
  Shares