മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത കരുനീക്കങ്ങള്‍

Print Friendly, PDF & Email

ഇന്നലെ ശരദ് പവാര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഈ സന്ദര്‍ശനെ ബി.ജെ.പിയെ അങ്കലാപ്പിലാക്കി. എന്‍.സി.പി-ശിവസേന സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസ് അതിനെ പുറത്തു നിന്ന് പിന്തുണയ്ക്കുമെന്നുമാണ് സൂചന. 288 അംഗസഭയില്‍ 145 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ബി.ജെ.പിക്ക് 105 ഉം ശിവസേനയ്ക്ക് 56 ഉം സീറ്റാണ് ഉള്ളത്. എന്‍.സി.പിക്ക് കിട്ടിയത് 54 സീറ്റ്, കോണ്‍ഗ്രസിന് 44. ശിവസേന-എന്‍.സി.പി സഖ്യ സര്‍ക്കാര്‍ വരികയും കോണ്‍ഗ്രസ് പുറത്തു നിന്ന് പിന്തുണയ്ക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ രൂപവത്കരണം എളുപ്പമാകും. എന്‍.സി.പി-കോണ്‍ഗ്രസ് പിന്തുണയോടെ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കും എന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

  •  
  •  
  •  
  •  
  •  
  •  
  •