മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഓപ്പറേഷന് താമര
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഓപ്പറേഷന് താമര. എംഎല്‍എമാരെ വിലക്ക് വാങ്ങാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ആരോപിച്ചതിന് തൊട്ടുപിന്നാലെ നാല് കോണ്‍ഗ്രസ് എംഎല്‍എമാരും നാല് സ്വതന്ത്രരും അടക്കം എട്ട് എംഎല്‍എ മാരാണ് ഗുഡ്ഗാവിലെ ഐടിസി മനേസര്‍ റിസോര്‍ട്ടില്‍ എത്തിയിരിക്കുന്നത്. ബിജെപി നേതാവ് നരോട്ടം മിശ്രയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഗുഡ്ഗാവില്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്നും അവരെ നേരിട്ട് കാണുവാന്‍ അനുവദിക്കുന്നില്ലന്നും 25 മുതല്‍ 35 കോടി രൂപ വരേയും മന്ത്രിസ്ഥാനവും ആണ് എംഎല്‍എ മാര്‍ക്ക് വിലയിട്ടിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114 ഉം ബിജെപിക്ക് 107 ഉം അംഗങ്ങളാണ് ഉള്ളത്. ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒരു എംഎല്‍എയും നാല് സ്വതന്ത്രരും കോണ്‍ഗ്രസിനെ പിന്തുണക്കുന്നതോടെ കോണ്‍ഗ്രസ്ന്റെ കമല്‍നാഥ് സര്‍ക്കാരിന് 121 അംഗങ്ങളുടെ പിന്തുണയുണ്ട്. കേവല ഭരിപക്ഷത്തിന് 116 അംഗങ്ങളുടെ പിന്തുണ മതി. എട്ട് എംഎല്‍എ മാര്‍ പിന്തുണ പിന്‍വലിക്കുന്നതോടെ കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധയിലാവുകയാണ്.