ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അന്വേഷണം നേരിടുന്ന കമ്പനിയില്‍ നിന്ന് കോടികള്‍ സംഭാവന സ്വീകരിച്ച് ബിജെപി.

Print Friendly, PDF & Email

ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയ ആർ.കെ.ഡബ്ല്യൂ ഡെവലപേഴ്‌സ് എന്ന കമ്പനിയിൽ നിന്ന് തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിക്ക് പണം ലഭിച്ചുവെന്ന് ആരോപണം. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള കമ്പനിആണ് ഇത്. തെരഞ്ഞെടുപ്പ് കമ്മിഷന് ബി.ജെ.പി സമർപ്പിച്ച രേഖകള്‍ ഉദ്ദരിച്ച് ‘ദ വയർ’ എന്ന പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 1993 ലെ മുംബൈ സ്‌ഫോടനത്തിലെ പ്രതിയും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയുമായ അന്തരിച്ച ഇഖ്ബാൽ മേമൻ എന്ന ഇഖ്ബാൽ മിർച്ചിയുമായി സാമ്പത്തിക ഇടപാട് നടത്തിയതിന്റെ പേരിൽ എൻഫോഴ്സമെന്‍റ് ഡയറക്ട്രേറ്റിന്റെ അന്വേഷണം നേരിടുന്ന കമ്പനിയാണ് ഇത്.

ധവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡുമായി ചേർന്ന് ആർ.കെ.ഡബ്ല്യു 10 കോടി രൂപയാണ് ബി.ജെ.പിക്ക് നൽകിയത്. തെരഞ്ഞെടുപ്പ് കമ്മിഷന് ബി.ജെ.പി സമർപ്പിച്ച റിപ്പോർട്ടില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 1993 ലെ മുംബൈ സ്‌ഫോടനത്തിലെ പ്രതിയും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയുമായ അന്തരിച്ച ഇഖ്ബാൽ മേമൻ എന്ന ഇഖ്ബാൽ മിർച്ചിയുമായി സാമ്പത്തിക ഇടപാട് നടത്തിയതിന്റെ പേരിൽ എൻഫോഴ്സമെന്‍റ് ഡയറക്ട്രേറ്റിന്റെ അന്വേഷണം നേരിടുന്ന കമ്പനിയാണ് ഇത്. എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് നടത്തിയ അന്വേഷണത്തിൽ ഇക്ബാൽ മിർച്ചിയുമായി ഇടപാടുകൾ നടത്തിയതിലും സ്വത്തുക്കൾ വാങ്ങിയതിലും ആർ.കെ.ഡബ്ല്യു ഡെവലപ്പേഴ്‌സ് ലിമിറ്റഡിന്റെ പങ്ക് വ്യക്തമായിരുന്നു.

മറ്റൊരു കമ്പനിയായ സൺബ്ലിങ്ക് റിയൽ എസ്റ്റേറ്റും ബി.ജെ.പിക്ക് രണ്ട് കോടി സംഭാവന നൽകിയതായി ദ വയർ റിപ്പോർട്ട് ചെയ്യുന്നു. ഇഖ്ബാൽ മിർച്ചിയുടെ വസ്തുവകകൾ വാങ്ങിയതിന് ഈ കമ്പനിക്കെതിരെയും കേസുണ്ട്. അതുപോലെ സ്‌കിൽ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ബി.ജെ.പിക്ക് രണ്ട് കോടി നൽകിയിട്ടുണ്ട്. സൺബ്ലിങ്കുമായി ബന്ധമുള്ള കമ്പനിയാണ് ഇത്.

തിര‌ഞ്ഞെടുപ്പ് പ്രചാരണ കാലത്ത് യുപിഎ നേതാക്കള്‍ ഭീകരരുമായി ബന്ധമുള്ളവരില്‍ 2014-15 വർഷത്തിൽ പണം കൈപ്പറ്റി എന്ന് മോദി ആരോപിച്ച അതേ കന്പനികളില്‍ നിന്നുതന്നെയാണ് ഇപ്പോള്‍ ബിജെപിയും പണം കൈപ്പറ്റിയിരിക്കുന്നതെന്നതാണ് ഏറ്റവും വിചിത്രം. ”ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ പിടികൂടുന്നതിനുപകരം അധികാരത്തിലിരുന്നവർ മിർച്ചിയുമായി ബിസിനസിൽ ഏർപ്പെട്ടു.”-എന്നായിരുന്നു അന്നത്തെ മോദിയുടെ പ്രസ്താവന. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ റാലികളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കേസ് പരാമർശിച്ചിരുന്നു. മിർച്ചിയുമായി ബിസിനസ്സ് നടത്തുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് ബജെപി പ്രസിഡന്‍റ് അമിത് ഷായും പറഞ്ഞിരുന്നു.

 

  •  
  •  
  •  
  •  
  •  
  •  
  •