ബെoഗളൂരു കെഎംസിസിയുടെ ‘ശിഹാബ് തങ്ങള്‍ സെന്‍റര്‍ ഫോര്‍ ഹ്യുമാനിറ്റി’ നാടിനു സമര്‍പ്പിച്ചു

Print Friendly, PDF & Email

ബെoഗളൂരുവിലെ സാമൂഹിക സേവന രംഗത്ത് ഏറ്റവും സജീവ മലയാളി സംഘടനയായ കെഎംസിസി ബെംഗളൂരു യൂണിറ്റിന്‍റെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പടുത്തുയര്‍ത്തിയ ശിഹാബ് തങ്ങള്‍ സെന്‍റര്‍ ഫോര്‍ ഹ്യുമാനിറ്റി സെന്‍റര്‍ സമുച്ഛയം പ്രൗഢഗംഭീരമായ സദസ്സില്‍ വച്ച് നാടിനു സമര്‍പ്പിച്ചു. ആറു നിലകളിലായി 10കോടിയിലധികം രൂപ ചിലവഴിച്ചാണ് ഈ കാരുണ്യ സമുച്ഛയം പടുത്തുയര്‍ത്തിയിരിക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ ന്യൂറോ സൈക്ക്യാട്രിക്‍ സെന്‍റര്‍ ആയ നിംഹാന്‍സ് ഹോസ്പിറ്റല്‍, കിഡായി കാന്‍സര്‍ സെന്‍റര്‍, സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, ജയദേവ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രസിദ്ധ ഹോസ്പിറ്റലുകളില്‍ ചികത്സതേടി എത്തുന്നവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് ഇന്ന് ഉദ്ഘാടനം ചെയ്ത കെംഎംസിസിയുടെ കാരുണ്യ സമുച്ഛയം.

ഹോസ്പിറ്റലുകളില്‍ ചികത്സതേടി എത്തുന്നവര്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കുംസൗജന്യ നിരക്കിലുള്ള താമസസൗകര്യം, പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, മയ്യത്ത് പരിപാലനം നിംഹാന്‍സ് തുടങ്ങിയുള്ള ഹോസ്പിറ്റലുകളില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കല്‍ തുടങ്ങി നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് മുസ്ലീം ലീഗിന്‍റെ പോഷകസംഘടനയായ കെഎംസിസിയുടെ ഈ കാരുണ്യ സെന്‍ററിന്‍റെ ഉദ്ഘാടനത്തോടെ യാഥാര്‍ത്ഥ്യമാകുന്നത്.

ദീര്‍ഘകാല പരിചരണം ആവശ്യമായ കിടപ്പുരോഗികളെ അവരുടെ വീടുകളില്‍ ചെന്ന് സൗജന്യമായി പരിചരിക്കുന്ന കേരള മോഡല്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റായാണ് ഉദ്യാനനഗരിക്ക് ഹൃദയപൂര്‍വ്വം എന്ന് പേരിട്ടിരിക്കുന്ന കെഎംസിസിയുടെ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. അതിനാവശ്യമായ വാളന്‍റിയേഴ്സിന്‍റെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞു.

നിംഹാന്‍സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍വച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആണ് സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മുസ്ലീം ലീഗ് ദേശീയ അദ്ധ്യക്ഷന്‍ പ്രൊഫ. കെഎം ഖാദര്‍ കുഞ്ഞാലിക്കുട്ടി, എന്‍എ ഹാരീസ് തുടങ്ങി കേരളത്തിലേയും കര്‍ണ്ണാടകത്തിലേയും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

 • 8
 •  
 •  
 •  
 •  
 •  
 •  
  8
  Shares