ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിശ്വസ്തന്‍ അറസ്റ്റില്‍

Print Friendly, PDF & Email

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ഫാ. ആന്റണി മാടശ്ശേരി അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ദില്ലിയിൽ നിന്നുള്ള എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ്ന്‍റെ നിർദ്ദേശപ്രകാരമാണ് ആണ് ഫാ. ആന്റണി മാടശ്ശേരിയെ അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീ ഉള്‍പ്പെടെ മറ്റ് നാലുപേരെകൂടിയും ഫാ. ആന്റണിക്കൊപ്പം അറസ്റ്റ് ചെയ്തട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവിരം. പഞ്ചാബിലെ പ്രതാപ് പുരയിലെ താമസസ്ഥലത്ത് നിന്നാണ് ഫാ. ആന്റണി കസ്റ്റഡിയില്‍ എടുത്തത്. കോടി കണക്കിനു രൂപയും ഇവിടെ നിന്നും പിടികൂടിച്ചെടുത്തിട്ടുണ്ട്. ആന്റണി മാടശ്ശേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇന്ന് രാവിലെ എട്ടരയോടെ പുറത്തു വിടുമെന്നാണ് പൊലീസ് പറയുന്നത്.

ബിഷപ്പ് ഫ്രാങ്കോയുടെ ഏറ്റവും അടുത്തയാള്‍ എന്നു പറയപ്പെടുന്ന ഫാ. ആന്റണി മാടശ്ശേരി ഫ്രാന്‍സിസ്‌കന്‍ മിഷനേറിയസ് ഓഫ് ജീസസ്(എഫ്എംജെ)യുടെ ജനറലും നവജീവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടറുമാണ്. ബിഷപ്പിന്റെ സാമ്പത്തിക ഇടപാടുകളില്‍ ബിനാമിയായി നില്‍ക്കുന്നത് ഫാ. ആന്റണിയാണെന്ന് ആരോപണമുണ്ട്. ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തിനുവേണ്ടി ചരടുവലി നടത്തിയതു മുഴുവനും ആന്റണിയുടെ നേതൃത്വത്തിലായിരുന്നു.

(Visited 43 times, 1 visits today)
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
  5
  Shares