ബിജെപിയും ആര്‍എസ്സ് എസ്സും ‘ഹിന്ദു’വിനു വരുത്തിയത് വന്‍ നാശം – ശങ്കരാചാര്യര്‍

Print Friendly, PDF & Email

ബിജെപിയും അവരുടെ താത്വികാചാര്യന്മാരായ ആര്‍എസ്എസും കൂടി ഹിന്ദു മതത്തിനും ഹിന്ദു ആദര്‍ശങ്ങള്‍ക്കും വരുത്തിവച്ചത് വന്‍ നാശമാണെന്ന് പ്രശസ്തമായ ദ്വാരക പീഠ മഠാധിപതി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി സ്വാമികള്‍ പ്രസ്ഥാവിച്ചു. രാജ്യത്ത് വളര്‍ന്നുവരുന്ന ജാതീയ വിഭജനവും അതിനോടനുബന്ധിച്ചുണ്ടാകുന്ന ജാതീയ സംഘര്‍ഷങ്ങളും രാജ്യത്തെ പരന്പരാഗത ഹിന്ദു ദര്‍ശനങ്ങളെ തകര്‍ക്കുകയാണ്. ഈ അടുത്ത കാലത്ത് രാജ്യത്തെ പൗരാണിക ഭരത ദര്‍ശനങ്ങളെ തകര്‍ക്കുന്നതില്‍ ബിജെപി ഭരണവും അവരുടെ ദാര്‍ശനിക ആചാര്യന്മാരായ ആര്‍എസ് എസും മറ്റ് സഫൂണ്‍ പാര്‍ട്ടികളും വഹിച്ച പങ്ക് ചെറുതല്ല എന്നും ശങ്കരാചാര്യര്‍ പറഞ്ഞു. അവര്‍ ഹൈന്ദവ ദര്‍ശനങ്ങളുടെ അടിത്തറയെ തന്നെ തകര്‍ക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളായിരിക്കണമെന്ന ആര്‍എസ്എസ് ആചാര്യന്‍ മോഹന്‍ഭഗത്ന്‍റെ പ്രസ്ഥാവനയേയും ശങ്കരാചാര്യര്‍ ശക്തമായി വിമര്‍ശിച്ചു. ഹിന്ദു പുരാണങ്ങളിലും വേദങ്ങളിലും വിശ്വസിക്കുന്നവര്‍ മാത്രമേ ഹിന്ദുക്കളായിരിക്കുകയുള്ളു എന്നദ്ദേഹം പറഞ്ഞു.

  •  
  •  
  •  
  •  
  •  
  •  
  •