ബസ് നിര്‍ത്തിയിട്ടത് ചോദ്യം ചെയ്ത യാത്രക്കാര്‍ക്ക് അര്‍ദ്ധരാത്രിയില്‍ ക്രൂരമര്‍ദ്ദനം

Print Friendly, PDF & Email

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരൂവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിലെ യാത്രക്കാര്‍ക്കു നേരെ അർധരാത്രിയില്‍ ജീവനക്കാരുടെ അക്രമം. സുരേഷ് കല്ലട ബസില്‍ യാത്രചെയ്തവരാണ് അക്രമത്തിന് ഇരയായത്. വഴിയിൽ കേടായി വിജനമായസ്ഥലത്ത് നിര്‍ത്തിയിട്ട ബസിന് പകരം സംവിധാനം ഒരുക്കാൻ താമസിച്ചതിനെ ചോദ്യം ചെയ്തയാത്രക്കാരെയാണ് ബസ് മുതലാളിയുടെ ജീവനക്കാരായ ഗുണ്ഠകള്‍ ക്രൂരമായി മർദ്ദിച്ച് അര്‍ദ്ധരാത്രിയില്‍ ബസ്സില്‍ നിന്ന് ഇറക്കിവിട്ടത് .

ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ സംഭവത്തിന്‍റെ വീഡിയോ തത്സമയം ഫെയ്സ് ബുക്കില്‍ ഇട്ടതോടെയാണ് സംഭവം പുറത്തായത്. സംഭവത്തില്‍ സുരേഷ് കല്ലട ബസ് ജീവനക്കാരായ മൂന്ന് പേർക്ക് എതിരെ മരട് പൊലീസ് കേസെടുത്തു. പ്രതികളുടെ പേര് വിവരങ്ങൾ ലഭിച്ചിട്ടില്ല. കണ്ടാലറിയാവുന്ന മൂന്ന് പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് മരട് പൊലീസ് പറയുന്നത്. യാത്രക്കാരെ മർദ്ദിക്കുന്നത് നേരിൽ കണ്ട് അജയ് ഘോഷ് എന്ന വ്യക്തി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഈസ്റ്റര്‍ ദിനത്തില്‍ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ബസ് രാത്രി ഹരിപ്പാട് പിന്നിട്ടപ്പോള്‍ തകരാറായി വഴിയിൽ കിടന്നു. ദീർഘനേരം കഴിഞ്ഞിട്ടും പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ വൈകിയത് ചെറുപ്പക്കാരായ യാത്രക്കാര്‍ ചോദ്യം ചെയ്തു. ഇത് സംബന്ധിച്ച് യാത്രക്കാർക്ക് ബസ് ജീവനക്കാർ യാതൊരു മറുപടിയും നൽകിയില്ലെന്നാണ് ജേക്കബ് ഫിലിപ്പിന്റെ ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നത്. യാത്രക്കാരായ രണ്ട് യുവാക്കൾ ഇത് സംബന്ധിച്ച് തർക്കിച്ചതായിരുന്നു തുടക്കം.

ബസ് പിന്നീട് വൈറ്റിലയിലെത്തിയപ്പോൾ കൂടുതൽ ബസ് ജീവനക്കാർ ബസിലേക്ക് ഇരച്ച് കയറുകയും യുവാക്കളെ മർദ്ദിക്കുകയുമായിരുന്നു. ജേക്കബ് ഫിലിപ്പ് തന്റെ ഫോണിൽ ഈ വീഡിയോ ദൃശ്യം പകർത്തുകയും പിന്നീട് ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് ദീർഘമായൊരു കുറിപ്പും അദ്ദേഹം എഴുതിയിരുന്നു. വൈറ്റിലയിൽ വച്ച് മർദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെയും അജയ് ഘോഷ് എന്ന മറ്റൊരാളെയും ഇവർ ഇറക്കിവിട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മരട് പൊലീസ് എസ്ഐ വിനോദ് ഇവരോട് ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ടു. “മൂന്ന് പേരെയും ഒരു ഓട്ടോറിക്ഷയിൽ കയറ്റി തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് വിട്ടതാണ്.

എന്നാൽ അവർ അങ്ങോട്ടേക്ക് പോയില്ല. മർദ്ദനമേറ്റത് പാലക്കാട് സ്വദേശിക്കും വയനാട് സുൽത്താൻ ബത്തേരി സ്വദേശിക്കുമാണ്. ഇരുവരും ഈറോഡ് പഠിക്കുന്ന വിദ്യാർത്ഥികളാണ്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടിൽ പോയ ശേഷം തിരികെ പോവുകയായിരുന്നു. ഇവർക്കൊപ്പം തൃശ്ശൂരിലേക്ക് പോവുകയായിരുന്ന അജയ് ഘോഷ് എന്നൊരാളും ഉണ്ടായിരുന്നു. ഇദ്ദേഹം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സുരേഷ് കല്ലട ബസ് ജീവനക്കാർക്ക് എതിരെ കേസെടുത്തിട്ടുണ്ട്,” എസ്ഐ വിനോദ് പറഞ്ഞു.

അതേസമയം യുവാക്കളാണ് ആദ്യം പ്രശ്നം ഉണ്ടാക്കിയതെന്നാണ് സുരേഷ് കല്ലട ബസ് ജീവനക്കാരുടെ പ്രതികരണം. യുവാക്കൾ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് സുരേഷ് കല്ലട ബസിന്റെ തിരുവനന്തപുരത്തെ മാനേജർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു. “ഞങ്ങളുടെ ക്ലീനറെ ഹരിപ്പാട് വച്ച് അവർ അടിച്ച് മൂക്കിൽ നിന്നും വായിൽ നിന്നും ചോര വരുത്തി. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്തിനാണ് മർദ്ദിച്ചതെന്ന് ചോദിക്കാനാണ് വൈറ്റിലയിൽ നിന്ന് കൂടുതൽ ജീവനക്കാർ ബസിൽ കയറിയത്,” അദ്ദേഹം പറഞ്ഞു.

അതേസമയം ഏത് ആശുപത്രിയിലാണ് ക്ലീനറെ പ്രവേശിപ്പിച്ചതെന്ന് വ്യക്തമായി അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. യുവാക്കളെ ആക്രമിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല കൂടുതൽ ജീവനക്കാർ കൊച്ചിയിൽ വച്ച് ബസിലേക്ക് കയറിയതെന്നും അദ്ദേഹം പറഞ്ഞു.ഈ സംഭവത്തോട് കൂടി കല്ലട ബസ്സ് സർവ്വീസ് ന് എതിരെയും ജീവനക്കാരുടെ പെരുമാറ്റത്തെ പറ്റിയും നിരവധി പരാതികളാണ് ഇതേ തുടർന്ന് സോഷ്യൽ മീഡിയ വഴി ആളുകൾ ഉന്നയിക്കുന്നത്. ഇതോടെ കല്ലട ട്രവല്‍സിനെബഹിഷ്കരിക്കുക എന്ന ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയകളില്‍ കാംപയിന്‍ ആരംഭിച്ചിരിക്കുകയാണ് ബെംഗളൂരു മലയാളികള്‍

SURESH KALADA BUS BEING Hijacked and Passengers beaten up.

This is a distress call. Kindly send alarm to the #poIice across #kerala and #bangalore about the vehicle I am traveling and share this on all social Media platforms. Contact #newspapers, Call police and newspaper first. I am traveling on a "Suresh Kalada", bus from Kerala to Bangalore. Bus broke down on the way about 10 mins after I was picked from my location (Haripad, Kerala) leaving all the passengers on the bus stranded without any clear answers from the drivers on what we should expect for safety of women, and girls on the bus. Several people got angry with the bus driver asking for an alternative on how to get to their final destination which is a 14 hours bus ride to reach bangalore. At this point all the driver had to say was that a mechanic was on the way. Driver of the bus did not give any alternative and kept us waiting. I personally called #redbus 2 times and had my complaint recorded/registered about the bus breakdown. #redbus being an aggregator did not have a any solutions on my travel forward. I tried calling the phone number of Kalada, they were of no help. We were all stuck on a highway with no streetlights (welcome to India). Pressure being built and not getting any answer 2 young boys got aggressive wanting some answers, and questioned the driver for some honest answers. 1 hours must have past, they took drivers phone and spoke with Kalada staff from VYTTILA, Cochin on behalf of all the passengers, and there was an exchange of Harsh Language between both parties, where Kalada Bus Owners on the phone could not give us any straight answers.VYTTILA, cochin is about 3 hours from where the bus was currently broken down. Haripad Police came to the location where the bus was broken down and got angry at the driver for not giving passengers and alternative. Haripad PoLice stayed with us for 30 mins and then they left. At this point I got into the bus and rested for some time. About 3 hours later another bus was send to our location Haripad, and we were all on our Journey Forward towards bangalore. Bus was quite and everyone was sleeping including myself. Not sure how long I slept and not knowing where I am at this point I wake up to some noise and altercation next to my seat. To my surprise, driver of Kalada travels along with 3 to 5 people have come towards the 2 boys who asked for alternative and was harsh over the phone. Haripad Police had also spoken to the Kalada people at VYTTILA, Cochin over the phone. Now 1.5 hours into the journey, Kalada people got into the bus as you can see what has happened in this Video. They beat the 2 boys in Bollywood style, and then took them out of the bus. Along with him they had also taken few people from the seats in the front who also asked the driver questions at haripad.Bus that I boarded for Bangalore was at 12 am, and currently the time is 5 am. At about 4:30 am bus was stopped on the way while all of us were sleeping. I heard a lot of noise only to see what you are about to see on this video and location where these 2 boys and others who raised voice against "Suresh Kalada" have been deboarded from the bus. People who belong to the bus owner Suresh Kalada stopped the bus on the way with a planned effort taking these 2 boys you see on the video and few other people whom I could not capture on this video. Lives of these passengers are not safe. Whoever is taking action and reporting to #Banaglorepolice and #Tamilnadupolice please keep in mind we are currently on the same bus and our life is also at risk sending this message out. The only reason I am sending this message is because these people belonging to "Suresh Kalada" should be found. Proper action should be taken, and save the people who have been taken out of the bus.Final destination of the bus is Bangalore and I am still on my way and expected to arrive according to GPS at 4 PM.Keep in mind our life is at risk so if you are taking action to stop the bus it should be a planned effort and Bus driver in the bus should not be aware of what is happening. These drivers have proved to be a big gangers who can not only break Indian laws but brutally harm humans too. They kept saying people who mess with "Suresh Kalada" this is the result. If I need to get of the bus at any point send me a message. Send this to all Media. People are in danger. Not one soul in the bus stood up to this big gang who entered the bus. I am a fighter and in normal scenario would have supported the 2 boys and other who are currently missing from the bus and none of us know what has happened. Gauging the situation and amount of people they had got outside the bus beating the 2 boys by chasing them as you see in Bollywood, I would also be broken into pieces if I tried to defend this situation. So please send police to the location I have shared immediately and get this bus stopped strategically with police effort. Police if this message reaches you, be wise on handling this situation and not risk my life and others in the bus for sending this VIDEO.Once you reach out I will share my LIVE location of the bus I am traveling.I feel hijacked in this bus. Kerala Needs some serious new laws Bharatiya Janata Party (BJP) Indian National Congress Aam Aadmi Party Kerala ആം ആദ്മി പാര്ട്ടി കേരളം Gangsters should be arrested and got to Justice. "SURESH KALADA TRAVELS"SHARE THIS ON YOUR PAGES – 2 Boys in this video need help who are not currently in the bus and with Power and Money false allegations would be made against these boys. This video is a proof of "SURESH KALADA" money power. These kind of buses should be banned from the roads and Indian Law not permit them to be on the roads.The 2 seats where these boys were sitting has been resold on the Journey Forward to Bangalore K3 & K4WKALADA BUS SHOULD BE OFF THE STREETS #bansureshkaladaKeralanews Keralapolice Keralapolice Keralapolice@sabarimala Kerala Crimebranch C.I.D redBus redBus #news #cnn #newspaper #keralacrimebranch @thekeralapolice #cybercrimes #godsowncountry #haripad #india #love #instagram #mumbai #photography #like #follow #instagood #travel #delhi #indian #nature #bollywood #fashion #photooftheday #beautiful #usa #picoftheday #incredibleindia #maharashtra #style #travelphotography #life #model Mumbaipolice Creditsoceity #mumbaipolice #media #journalism #keralaTV @bangalorepolice

Публикувахте от Jacob Philip в Събота, 20 април 2019 г.

ബസ് കേടായി വഴിയിൽ കിടന്നു; ചോദ്യം ചെയ്ത യാത്രക്കാർക്ക് ക്രൂരമർദനം. കൊച്ചി – ബെംഗളൂരു ബസിലെ യാത്രക്കാരെ ബസുടമയുടെ സംഘം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.. #SureshKallada #Bus

Публикувахте от Kochi, Queen of the Arabian Sea в Неделя, 21 април 2019 г.

  •  
  •  
  •  
  •  
  •  
  •  
  •