ഫ്രാങ്കോ അറസ്റ്റില്‍
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രാത്രി 8.30 നാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഷപ്പ് പീഡനം നടത്തിയെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേര്‍ന്നത്. അദ്ദേഹം പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും എസ്പി ഹരിശങ്കര്‍ പറഞ്ഞു. രാവിലെ ഏറ്റുമാനൂരിലെ കോടതിയില്‍ ഹാജരാക്കും. ഇദ്ദേഹത്തെ മൂന്ന്ു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്പി ഹരിശങ്കര്‍ പറഞ്ഞു. അറസ്റ്റിന് ശേഷം ബിഷപ്പ് ഫ്രാങ്കോയെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. രാത്രി വൈകിയോടെ ബിഷപ്പിനെ കോട്ടയത്തേക്ക് കൊണ്ടുപോയി. കോടതിയി? ഹാജരാക്കുന്നതിന് മുന്നോടിയായി ബിഷപ്പിന്റെ റിമാന്റ് റിപ്പോര്‍ട്ടും പൊലീസ് തയ്യാറാക്കി. തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പരാതി നല്കി 84 നാള് പിന്നുടുമ്പോഴാണ് അറസ്റ്റ്.
1 - 1Share