ഫ്രങ്കോ അഴിക്കുള്ളില്‍

Print Friendly, PDF & Email

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബര്‍ ആറ് വരെയാണ് ജുഡീഷ്യല്‍ പാലാ മജിസ്ട്രേറ്റ് കോടതി റിമാന്‍റില്‍ വിട്ടതോടെ പാലാ സബ് ജയിലിലേക്ക് മാറ്റി. ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. രണ്ട് പെറ്റികേസ് പ്രതികളായ സഹതടവുകാർക്കൊപ്പം
മൂന്നാം നമ്പര്‍ സെല്ലിലാണ് ബിഷപ്പിനെ താമസിപ്പിച്ചിരിക്കുന്നത്.

നേരത്തെ ഫ്രാങ്കോ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരായ ഗവര്‍മ്മെന്റ് വക്കീല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട അപേഷ പരിഗഗണിച്ചാണ് റിമാന്റ് കാലാവധി വ്യാഴാഴ്ചത്തേക്ക്  ക്കോടതി മാറ്റിയത്. ഇതോടെ മൂന്നു രാത്രികള്‍ ഫ്രങ്കോ അഴിക്കുള്ളില്‍ കിടക്കുമെന്ന കാര്യം ഉറപ്പായി.

കേസ് പ്രത്യേക താല്‍പ്പര്യത്തോടെ കെട്ടി ചമച്ചതാണെന്നും അറസ്റ്റ് നിയമവിരുരദ്ധമാണെന്നുമാണ് ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയക്കല്‍ ആരോപിച്ചിരിക്കുന്നത്. കന്യാസ്ത്രീ ആദ്യം നൽകിയ പരാതിയിൽ ലൈംഗിക പീഡനം ഇല്ലായിരുന്നുവെന്നും കന്യാസ്ത്രീയും കുടുംബവും തന്നെ ഭീഷണിപ്പെടിത്തിയിട്ടുണ്ടെന്നും ഫ്രങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നുണ്ട്.

കോടതിയില്‍ ബിഷപ്പും അഭിഭാഷകനും പരാതികള്‍ ഉന്നയിച്ചിരുന്നു. ക്രീം കളർ പൈജാമയും ഷർട്ടും കുറവിലങ്ങാട് തെളിവെടുപ്പിന് കൊണ്ടു പോകുന്നതിന് മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ബിഷപ്പ് ആരോപിച്ചത്.  ഇത് നിയമവിരുദ്ധമെന്ന് തനിക്കെതിരെ മറ്റ് ക്രിമിനൽ കേസുകൾ ഇല്ലെന്നും  ആരോഗ്യ പ്രശ്നങ്ങളില്‍ ആശങ്കയുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

 

 • 11
 •  
 •  
 •  
 •  
 •  
 •  
  11
  Shares