പ്രവാചകന്‍റെ കാരിക്കേച്ചര്‍ കാണിച്ചതിന് ഫ്രാന്‍സില്‍ അദ്ധ്യാപകന്‍റെ തലയറത്തു.

Print Friendly, PDF & Email

സ്വതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നീ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസെടുക്കവെ മുഹമ്മദിന്റെ ചിത്രം വിദ്യാര്‍ത്ഥികളെ കാണിച്ചു എന്നാരോപിച്ച് ഫ്രാന്‍സില്‍ നാല്‍പത്തേഴുകാരനായ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകനെ കഴുത്തറത്തു കൊലപെടുത്തിയ സംഭവം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പ്രാദേശിക സമയം 5മണിക്കായിരുന്നു ഈ അരുംകൊല അരങ്ങേറിയത്. പാരീസ് നഗരപ്രാന്തത്തിലുള്ള യെവ്‌ലൈൻസ് ഡിപ്പാർട്ട്‌മെന്റിലെ കോൺഫ്ലാൻസ് – സെയിന്റ് ഹോനോറിന്‍ (Conflans-Saint-Honorine) എന്ന സ്ഥലത്താണ് സാമുവല്‍ പാറ്റി എന്ന ചരിത്ര-ഭൂമിശാസ്ത്ര അദ്ധ്യാപകന്‍റെ കഴുത്തറത്ത് യൂറോപ്പിനെ ഞെട്ടിച്ചത്. തെരുവില്‍ വെച്ച് പരസ്യമായി കുത്തികൊന്ന ശേഷം തലയറുത്ത് മാറ്റുകയും വെട്ടിമാറ്റിയ തലയുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യുകയും ചെയ്ത ശേഷം തക്ബീര്‍ മുഴക്കി പോലീസിനെ നേരിട്ട അക്രമി പോലീസിന്‍റെ വെടിവെപ്പില്‍ കൊല്ലപെട്ടു. അല്ലാഹു പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് കൊലപാതകി പറഞ്ഞതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ റഷ്യന്‍ ആഭ്യന്തരയുദ്ധത്തിന് ശേഷം ഫ്രാന്‍സിലേക്ക് കുടിയേറിയ ഒരു ചെചന്‍ വംശജനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യയിലെ ആഭ്യന്തര യുദ്ധത്തിനെ തുടര്‍ന്ന് 2000 ന് ശേഷം ഫ്രാന്‍സിലേക്ക് അഭയാര്‍ത്ഥികളായി എത്തി കുടിയേറിയ ചെചന്‍ വംശജരില്‍ പലരും മുസ്ലീം തീവ്രവാദ സംഘടനകളുമായി അടുത്ത് ബന്ധമുള്ളവരാണ്. ഏതാണ്ട് മുപ്പതിനായിരത്തിലധികം ചെചന്‍ വിമതര്‍ ഫ്രാന്‍സില്‍ കുടിയേറയിട്ടുണ്ടാകും എന്നാണ് കണക്ക്.

Image
സാമുവല്‍ പാറ്റി

കൊല്ലപെട്ട അദ്ധ്യാപകന്‍ പഠിപ്പിച്ചിരുന്ന സ്‌കൂളിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സംഭവത്തെ അപലപിക്കുകയും നടന്ന്ത് നടന്നത് ഇസ്ലാമിക് ഭീകര ആക്രമണം തന്നെയാണെന്ന് പറഞ്ഞു. “അവർ വിജയിക്കില്ല … ഞങ്ങൾ പ്രവർത്തിക്കും.” എന്നായിരുന്നു മാക്രോൺന്‍റെ ആദ്യ പ്രതികരണം. 2004 ല്‍ ഡെന്മാര്‍ക്കില്‍ സിനിമാ സംവിധായകനും ലിബറലുമായ തിയോ വാന്‍ഗോഗിനെ കൊലപെടുത്തിയതിന് സമാനമായ പാരീസിലെ കൊലപാതകത്തിന്‍റെ വാര്‍ത്ത കേട്ട് മരവിച്ചിരിക്കുന്ന യൂറോപ്യന്‍ സമൂഹം കൊല്ലപെട്ട അദ്ധ്യാപകനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇസ്ലാം തീവ്രവാദത്തിനെതിരെ വ്യാപകമായി പ്രതിക്ഷേധം നടത്തുകയാണ്. സംഭവത്തോടനുബന്ധിച്ച് പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ ഒൻപത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സോഷ്യൽ നെറ്റ്‌വർക്കുകളിൽ അധ്യാപകനെക്കുറിച്ച് പരാതിപ്പെട്ടിരുന്ന അക്രമിയുടെ പിതാവും അക്കൂട്ടത്തിലുണ്ട്. ആധുനിക മനുഷ്യസമൂഹങ്ങളെ അക്രമങ്ങളിലൂടെയും അതിക്രൂര കൊലപാതകങ്ങളിലൂടെയും ഭയപെടുത്തിയും ബ്ലാക്‌മെയില്‍ ചെയ്തും മതാധിപത്യം ഉറപ്പിക്കുക എന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പദ്ധതി തന്നെയാണ് ഫ്രാന്‍സില്‍ അരങ്ങേറിയതെന്ന് വിലയിരുത്തപ്പെടുന്നു.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *