പ്രമേഹം എങ്ങനെ തടയാം, നിയന്ത്രിക്കാം?

Print Friendly, PDF & Email

പ്രമേഹം തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതില്‍ നമ്മുടെ ജീവിതചര്യയ്ക്ക് വലിയ സ്ഥാനമുണ്ട്. ഭക്ഷണത്തിലെ നിയന്ത്രണം, വ്യായാമം, പിരിമുറയ്ക്കല്‍ എന്നിവയ്‌ക്കൊക്കെ രോഗ നിയന്ത്രണവുമായി വലിയ ബന്ധമുണ്ട്. മധുരം പൂര്‍ണമായും ഉപേക്ഷിച്ചാല്‍ രോഗത്തില്‍ നിന്നും രക്ഷ നേടാം എന്ന് പലരും കരുതുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കാത്ത മധുരവസ്തുക്കള്‍ കഴിക്കാം എന്നാണ് അവര്‍ പറയുന്നത്. പഴവര്‍ഗ്ഗങ്ങളില്‍ ആപ്പിള്‍, പിയര്‍, ഓറഞ്ച്, മുന്തിരി, പീച്ച് തുടങ്ങിയ പഴങ്ങള്‍ ഈ ഗണത്തില്‍ പെടുത്താവുന്നവയാണ്.

കറുവാപ്പട്ടയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പ്രത്യേക ശേഷിയുണ്ട്. ചായയിലോ കാപ്പിയിലോ തൈരിലോ ചേര്‍ത്ത് ഇത് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചില ബേക്കറികള്‍ പ്രമേഹരോഗികള്‍ക്ക് മാത്രമായി കേക്കുകളും മറ്റ് മധുരപലഹാരങ്ങളും ഉണ്ടാക്കാറുണ്ട്. പഞ്ചസാരയുടെ അളവ് കുറച്ചുകൊണ്ട് മറ്റ് സ്വഭാവിക മധുരവസ്തുക്കളാണ് ഇത്തരം പലഹാരങ്ങളില്‍ അധികവും ചേര്‍ക്കുന്നത്. എന്നിരുന്നാല്‍ പോലും ഇത് പരിമിതമായി മാത്രമേ കഴിക്കാവൂ. ആഹാരത്തിന്റെ ഒരു ഭാഗമായി അതിനെ കാണുകയും ചെയ്യണം.

സൂപ്പര്‍മാര്‍ക്കറ്റിലും മറ്റും ലഭിക്കുന്ന തയ്യാര്‍ ചെയ്യപ്പെട്ട ഭക്ഷണം ഒഴിവാക്കണമെന്ന് മിക്ക രോഗികള്‍ക്കും അറിയാം. അവയിലെ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവ് വളരെ കൂടുതലാണ്. മാത്രമല്ല വൈറ്റമിന്റെയും ധാതുക്കളുടെയും അളവ് കുറവുമായിരിക്കും. എന്നാല്‍ ധാന്യങ്ങള്‍, ഓട്ട്‌സ്, ബാര്‍ലി തുടങ്ങിയവ കഴിക്കുന്നതില്‍ കുഴപ്മില്ല. ദഹനേന്ദ്രിയത്തില്‍ നിന്നും കാര്‍ബോഹൈട്രേറ്റുകളെ വലിച്ചെടുക്കുന്ന പ്രക്രിയ സാവധാനത്തിലാക്കുന്ന നാരുകളുടെ സാന്നിധ്യമാണ് ഇത്തരം ഭക്ഷണങ്ങളെ ആശാസ്യമാക്കുന്നത്. അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് ഇന്‍സുലിന്‍ ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു.

ഭക്ഷണത്തിന് ശേഷം, പ്രത്യേകിച്ചു അത്താഴത്തിന് ശേഷം പത്തു മിനിട്ട് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 22 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് നേരത്തെ ന്യൂസിലന്റില്‍ നടന്ന ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ആഴ്ചയില്‍ അഞ്ച് ദിവസം, പ്രതിദിനം 30 മിനിട്ട് വ്യായാമം ചെയ്യുന്നതാണ് ഉത്തമെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. തൊഴിലിടത്തിലും ജീവിതത്തിലുമുണ്ടാവുന്ന കടുത്ത പിരിമുറക്കം ടൈപ് രണ്ട് പ്രമേഹത്തിന് കാരണമായേക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വ്യായാമവും മാനസികോല്ലാസവും നിര്‍ബന്ധിതമായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

(Visited 62 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...