പ്രധാനമന്ത്രി വന്ന ഹെലികോപ്റ്ററില്‍ ദുരൂഹ പെട്ടി. വിശദീകരണമില്ലാതെ പിഎംഒ ഓഫീസ്

Print Friendly, PDF & Email

കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ തെരഞ്ഞെടുപ്പ് റാലിക്കായി എത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ നിന്നിറക്കി സ്വകാര്യ ഇന്നോവയില്‍ കടത്തിയ പെട്ടിയെകുറിച്ച് നിശബ്ദത പാലിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. എല്ലാ പ്രോട്ടോകോളുകളേയും മറികടന്ന് പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്ടറില്‍ കൊണ്ടുവന്ന ഭാരമേറിയ വലിയ പെട്ടിയുടെ വീഡിയോ വിവാദമായ സഹചര്യത്തിലാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ ഓഫീസും മൗനം തുടരുന്നത്.

ചിത്രദുര്‍ഗ്ഗില്‍ പ്രധാനമന്ത്രി വന്നിറങ്ങിയ ഹെലികോപ്ടറില്‍ നി്ന്ന് വലിയ ഭാരമുള്ള പെട്ടി പുറത്തിറക്കുയും രണ്ടുമൂന്നുപേര്‍ താങ്ങിപിടിച്ച് ഇത് വളരെ പെട്ടെന്ന് അവിടെ പാര്‍ക്ക് ചെയ്ത സ്വകാര്യ ഇനോവയില്‍ കയറ്റി വേഗത്തില്‍ ഓടിച്ചുപോകുന്ന വീഡിയോ ആണ് കോണ്‍ഗ്രസ് നേതാവ് ശ്രീവാസ്തവ പുറത്തുവിട്ടത്. എന്താണ് സെക്യുരിറ്റി പ്രോട്ടോകോളിനെ മറികടന്ന് ആ പെട്ടിയില്‍ ഉള്ളത്?, എന്ത് കൊണ്ട് ഈ ഇന്നോവ പ്രധാനമന്ത്രിയുടെ വാഹനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയില്ല? എന്നു വീഡിയോ പുറത്തുവിട്ട ശ്രീവാസ്തവ ട്വീറ്റില്‍ ചോദിക്കുന്നു. ഈ പെട്ടിയെപറ്റി അന്വേഷിക്കണമെന്ന് ഇലക്‍ഷന്‍ കമ്മീഷനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു കഴിഞ്ഞു.

(Visited 51 times, 1 visits today)
 • 12
 •  
 •  
 •  
 •  
 •  
 •  
 •  
  12
  Shares