പ്രധാനമന്ത്രിയാകാന്‍ തയ്യാറന്ന് ഇമ്രാന് ഖാന്
പാക്കിസ്ഥാന് പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ പാക്കിസ്ഥന് തെഹ്രികെ ഇന്‍സാഫ് അദ്ധ്യക്ഷന്‍ ഇമ്രാന് ഖാന് അടുത്ത പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ് പ്രധാനമന്ത്രിയാകുവാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചത്. തെരഞ്ഞെടുപ്പിന്റെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇമ്രാന് ഖാന്റെ പാര്‍ട്ടി 110 ലധികം സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്.
മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പിഎംഎല്ഉം ഇമ്രാന്‍ഖാന്റെ പിടിഐയുമായിട്ടായിരുന്നു പ്രധാന ഏറ്റുമുട്ടല്‍. പഞ്ചാബ് അടക്കമുള്ള മേഖലകളില്‍ നവാസ് ഷരീഫ് നേരിടേണ്ടി വന്ന പരാജയം പിടിഐയെ ഞെട്ടിച്ചിരിക്കുകയാണ്. ബിലാല്‍ ഭൂട്ടോ നയിക്കുന്ന പിപിപിയാകട്ടെ മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഭൂട്ടോയുടെ പിപിപിയുമായി ചേര്‍ന്ന് ഭരണം പിടിച്ചെടുക്കാം എന്ന വിശ്വാസത്തിലാണ് ഇമ്രാന്.
ഇന്ത്യയുമായി മികച്ച ബന്ധം ആവശ്യമാണ്. ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ തന്നെ ബോളിവുഡ് വില്ലനെ പോലെയാണ് ചിത്രീകരിക്കുന്നത്. ഇന്ത്യയുമായി വ്യാപാര ബന്ധങ്ങള്‍ ആവശ്യമാണ്. എന്നാല്‍ കാശ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കണം. ഇതിനായി ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തും. രാജ്യത്തെ നയങ്ങള്‍ പാവപ്പെട്ടവര്‍ക്കും ന്യൂനപക്ഷത്തിനും വേണ്ടിയുള്ളതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 22 വര്‍ഷം മുന്നെ രാഷ്ട്രീയത്തിലെത്തിയെന്നും മുഹമ്മദലി ജിന്ന വിഭാവനം ചെയ്ത പോലുള്ള രാജ്യമാക്കി പാക്കിസ്ഥാനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സേവിക്കാന്‍ അവസരം ലഭിച്ചതില്‍ ദൈവത്തോട് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.