പ്രതിദിന കോവിഡ്-19 വര്‍ദ്ധനവില്‍ കേരളം നമ്പര്‍ 1. കേരള മോഡല്‍ തകര്‍ന്നടിയുന്നു…

Print Friendly, PDF & Email

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളെ പിന്നിലാക്കി കേരളം ഒന്നാം സ്ഥാനത്തെത്തി. കേരളത്തിൽ ഇന്ന് 11755 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.രോഗവ്യാപന നിരക്ക് ഏറ്റവും കൂടുതലുള്ള  മഹാരാഷ്ട്രയില്‍ ഇന്ന് 11,416 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 15,17,434 ആയി. ഇന്ന് മാത്രം 308 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 40,040 ആയി. കര്‍ണാടകയില്‍ ഇന്ന് 10,517 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,00,786 ആയി വര്‍ധിച്ചു. 102 പേര്‍ ഇന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 9,891 ആയി ഉയര്‍ന്നു. നിലവില്‍ 1,20,929 പേരാണ് ചികത്സയിലുള്ളത്. കര്‍ണ്ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളില്‍ പകുതിയില്‍ ഏറെയും ബെംഗളൂരുവില്‍ നിന്നാണ്. ഇന്ന് മാത്രം 4787 പുതിയ കേസുകളാണ് നഗരത്തില്‍ നിന്നു മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ നഗരത്തില്‍ ആകെ രോഗബാധിതരുടെ എണ്ണം 2,88,921 ആയി ഉയര്‍ന്നു. നിലവില്‍ 67196 രോഗികളാണ് ചികിത്സയിലുള്ളത്. നഗരത്തില്‍ കോവിഡ് ബാധിച്ച് ഇന്ന് 30 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 3422 ആയി ഉയര്‍ന്നു.

ആന്ധ്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,653 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ ബാധിതരുടെ എണ്ണം 7,50,517 ആയി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ ഇന്ന് 5,242 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതര്‍ 6,51,370 ആയി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2866 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,06,559 ആയി ഉയര്‍ന്നു. 48 പേർ ഇന്ന് മാത്രം മരിച്ചു. രാജസ്ഥാനിൽ 2123 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകൾ 156908 ആയി. ഉത്തരാഖണ്ഡിൽ 462 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ കേസുകൾ 54525 ആയി ഉയര്‍‍ന്നു. ഛണ്ഡീഗഡിൽ 96 പുതിയ കേസുകളും രണ്ട് മരണവും ഇന്നുണ്ടായി. പഞ്ചാബിൽ 890 ആണ് പുതിയ രോഗികൾ. 25 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കേരളത്തില്‍ ഇന്ന് 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 279855 ആയി വര്‍ദ്ധിച്ചു. അതോടെ പ്രതിദിന രോഗവര്‍ദ്ധനവില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് കേരളം. 95918 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.  കേരളത്തിൽ ഇന്ന് 23 മരണം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 978 ആയി. രോഗവ്യാപന നിരക്കായ പോസിറ്റിവിറ്റി നിരക്കിലും കേരളം കുതിച്ചുയരുകയാണ്. പോസിറ്റിവിറ്റി നിരക്ക് 10ശതമാനത്തില്‍ താഴെ പിടിച്ചുനിര്‍ത്തണമെന്ന ലക്ഷ്യത്തിന്‍റെ ബഹുദൂരം മുമ്പിലാണ് കേരളത്തിന്‍റെ പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയുടെ തൊട്ടു താഴെയാണ് കേരളത്തിന്‍റെ സ്ഥാനം. 20.18 ആണ് മഹാരാഷ്ട്രയില്‍ പോസിറ്റിവിറ്റി നിരക്കെങ്കില്‍ കേരളത്തിലത് 17.35 ആണ്. കര്‍ണാടകത്തില്‍ 11.84 ഉം ആന്ധയില്‍ 11.6ഉം തമിള്‍നാട്ടില്‍ 7.87ഉം ആണ് പോസിറ്റിവിറ്റി നിരക്ക്. മരണനിരക്ക് പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു എന്നുള്ളത് മാത്രമാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് ഇന്ന് ആശ്വസിക്കുവാനുള്ളത്. മരണനിരക്ക്  ദേശീയ ശരാശരി 1.5 ശതമാനമാണെങ്കില്‍ കേരളത്തിന്റെ മരണനിരക്ക് 0.4 ശതമാനം മാത്രമാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഓരോ 10 ലക്ഷത്തിനും 99 പേർ മരിക്കുമ്പോള്‍ കേരളത്തിൽ ഓരോ 10 ലക്ഷത്തിനും 24.5 മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പടുന്നുള്ളൂ എന്നതൊഴികെ കെട്ടിഘോഷിക്കപ്പെട്ട കേരളമോഡല്‍ തകര്‍ന്നടിയുന്ന കാഴ്ചക്കാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *