പ്രതിക്ഷേധത്തിനൊടുവില്‍ രാജ്യരക്ഷാമന്ത്രി കൂടുതല്‍ മന്ത്രിസഭാ ഉപ സമിതികളില്‍

Print Friendly, PDF & Email

കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ച മന്ത്രിസഭാ ഉപസമിതികളില്‍ നിന്ന് രാജ്യരക്ഷാമന്ത്രി രാജ്‍നാഥ് സിംഗിന് തഴഞ്ഞതില്‍ അദ്ദേഹത്തിന് അതൃപ്തി. എട്ട് മന്ത്രിസഭാ സമിതികൾ രൂപീകരിച്ചതിൽ കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനായിട്ട് പോലും രാജ്‍നാഥ് സിംഗിനെ രണ്ടെണ്ണത്തിൽ മാത്രമാണ് അംഗമാക്കിയിരുന്നത്. ഇതില്‍ പ്രതിക്ഷേധിച്ച് അദ്ദേഹം രാജിവക്കുവാന്‍ ഒരുങ്ങിതോടെ വിവാദം ഒഴിവാക്കാൻ അദ്ദേഹത്തെ നാല് പ്രധാന ഉപസമിതികളിൽക്കൂടി അംഗമാക്കി കേന്ദ്രസർക്കാർ നേരത്തേ ഇറക്കിയ വിജ്ഞാപനം തിരുത്തി.

നേരത്തേ രാജ്‍നാഥ് സിംഗിനെ സാമ്പത്തിക കാര്യസമിതിയിലും സുരക്ഷാ സമിതിയിലും മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. പതിക്ഷേധത്തെ തടര്‍ന്ന് പാർലമെന്‍ററി കാര്യ സമിതി, രാഷ്ട്രീയകാര്യസമിതി, നിക്ഷേപവും വളർച്ചയും വിലയിരുത്തുന്ന സമിതി, തൊഴിൽ ശേഷി വികസന സമിതി എന്നിവയിലേക്കാണ് രാജ്‍നാഥ് സിംഗിനെ ഉൾപ്പെടുത്തിയാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിൽ പാർലമെന്‍ററി കാര്യസമിതിയിൽ അമിത് ഷായ്ക്ക് പകരം രാജ്‍നാഥ് സിംഗ് അധ്യക്ഷനാകും. ബാക്കി എല്ലാ മന്ത്രി സഭാ സമിതികളിലേയും അദ്ധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്.

അതേസമയം, അധികാരമുറപ്പിച്ച് അമിത് ഷാ എട്ട് മന്ത്രിസഭാ സമിതികളിലും അംഗമാണ്. അതില്‍ രണ്ട് പ്രധാന ഉപസമിതികളുടെ അധ്യക്ഷനാണ് അമിത്ഷാ. പ്രധാനമന്ത്രിയും രാജ് നാഥ് സിംഗും ആറ് സമിതികളില്‍ വീതം അംഗമാണ്. അമിത് ഷാ യും രാജ് നാഥ് സിഗും അധ്യക്ഷന്മാരായ രണ്ടെണ്ണമൊഴികെ ബാക്കി എല്ലാ ഉപസമിതികളുടെയും അധ്യക്ഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പാർലമെന്‍റ് സമ്മേളനം എപ്പോൾ ചേരണമെന്നതുൾപ്പടെ സുപ്രധാനമായ നിരവധി തീരുമാനങ്ങൾ എടുക്കുന്ന സമിതിയായ പാർലമെന്‍ററി കാര്യ ഉപസമിതി അദ്ധ്യക്ഷസ്ഥാനമാണ് ഇപ്പോള്‍ രാജ് നാഥ് സിഗിന് നല്‍കിയിരിക്കുന്നത്. അതോടെ ദില്ലിയിൽ ആർക്കൊക്കെ സർക്കാർ വീടുകൾ നൽകണമെന്ന തീരുമാനമെടുക്കുന്ന സമിതിയുടെ അദ്ധ്യക്ഷനായി മാത്രം ഷാ മാറി. എന്നാല്‍ രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരടക്കം ആരൊക്കെ ഏതൊക്കെ പദവികളിലിരിക്കണമെന്ന് നിർണയിക്കുന്ന സുപ്രധാനമായ നിയമനകാര്യസമിതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മാത്രമാണുള്ളത്. ഇത് വിവാദമായപ്പോഴും ഈ സുപ്രധാനസമിതിയിലേക്ക് രാജ്‍നാഥ് സിംഗിനെ ഉൾപ്പെടുത്തിയിട്ടില്ല എന്നത് കൃത്യമായ സൂചനയാണ് നല്‍കുന്നത്.

മന്ത്രിസഭാ ഉപസമിതികള്‍
സാമ്പത്തിക കാര്യ ഉപസമിതി: അധ്യക്ഷൻ പ്രധാനമന്ത്രി, അംഗങ്ങള‍്‍: അമിത് ഷാ, രാജ്‍നാഥ് സിംഗ്, നിതിൻ ഗഡ്‍കരി, നിർമലാ സീതാരാമൻ, പിയൂഷ് ഗോയൽ, സദാനന്ദ ഗൗഡ, നരേന്ദ്രതോമർ, രവിശങ്കർ പ്രസാദ്, ഹർസിമ്രത് കൗർ ബാദൽ, സുബ്രഹ്മണ്യം ജയശങ്കർ, ധർമേന്ദ്രപ്രധാൻ എന്നിവർ അംഗങ്ങൾ.

പാർലമെന്‍ററി കാര്യസമിതി: അധ്യക്ഷൻ രാജ്‍നാഥ് സിംഗ്. അംഗങ്ങൾ: പ്രധാനമന്ത്രി, അമിത് ഷാ, നിർമലാ സീതാരാമൻ, നരേന്ദ്രതോമർ, രവിശങ്കർ പ്രസാദ്, രാംവിലാസ് പസ്വാൻ, തവർ ചന്ദ് ഗെലോട്ട്, പ്രകാശ് ജാവദേക്കർ, പ്രഹ്ളാദ് ജോഷി എന്നിവർ

സുരക്ഷാ കാര്യ ഉപസമിതി:അധ്യക്ഷൻപ്രധാനമന്ത്രി   അംഗങ്ങള‍്‍: രാജ്‍നാഥ് സിംഗ്, അമിത് ഷാ, നിർമലാ സീതാരാമൻ, എസ് ജയശങ്കർ എന്നിവർ അംഗങ്ങൾ.

നിക്ഷേപവും വളർച്ചയും വിലയിരുത്തുന്ന ഉപസമിതി:  . അധ്യക്ഷൻ: പ്രധാനമന്ത്രി അംഗങ്ങള‍്‍: രാജ്‍നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്‍കരി, നിർ‍മലാ സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവർ അംഗങ്ങൾ.

തൊഴിൽ, മാനവവിഭവശേഷി വികസനം എന്ന മന്ത്രിസഭാ ഉപസമിതി(പുതുതായി രൂപീകരിച്ചത്): അധ്യക്ഷൻ പ്രധാനമന്ത്രി അംഗങ്ങൾ: രാജ്‍നാഥ് സിംഗ്, അമിത് ഷാ, നിർമലാ സീതാരാമൻ, നരേന്ദ്രതോമർ, പിയൂഷ് ഗോയൽ, രമേശ് പൊഖ്‍റിയൽ നിശാങ്ക്, ധർമേന്ദ്രപ്രധാൻ, മഹേന്ദ്രസിംഗ് പാണ്ഡേ, സന്തോഷ് ഗാംഗ്‍വർ, ഹർദീപ് സിംഗ് പുരി എന്നിവർ അംഗങ്ങൾ. ഈ സമിതിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രത്യേക ക്ഷണിതാക്കളിലൊരാളാണ്.

നിയമനകാര്യസമിതി: രണ്ട് പേർ മാത്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും.

രാഷ്ട്രീയകാര്യസമിതി:അധ്യക്ഷൻ പ്രധാനമന്ത്രി         അംഗങ്ങൾ:  അമിത് ഷാ, രാജ്‍നാഥ് സിംഗ്, നിതിൻ ഗഡ്‍കരി, നിർമലാ സീതാരാമൻ, രാംവിലാസ് പസ്വാൻ (എൽജെപി), നരേന്ദ്രസിംഗ് തോമർ, രവിശങ്കർ പ്രസാദ്, ഹർസിമ്രത് കൗർ ബാദൽ (അകാലിദൾ), ഹർഷവർധൻ, അരവിന്ദ് ഗൺപത് സാവന്ത് (ശിവസേന), പ്രഹ്ളാദ് ജോഷി

(Visited 13 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •