പ്രതിക്ഷേധങ്ങളുടെ ഒരു രാത്രി. നിരവധി പേര്‍ അറസ്റ്റില്‍

Print Friendly, PDF & Email

ശബരിമല വിഷയവുമായി ബന്ധപ്പെട്ട്  നീണ്ട പ്രതിക്ഷേധങ്ങളുടെ ഒരു രാത്രിയായിരുന്നു കടന്നുപോയത്. നിരോധനാജ്ഞയേയും, പോലീസ് നിര്‍ദ്ദേശങ്ങളേയും വകവെക്കാതെ സന്നിധാനത്തു നിന്ന് തുടങ്ങിയ പ്രതിക്ഷേധം അധികം വകാതെ പാറശാല, നേമം, നെയ്യാറ്റിന്‍കര, ആലപ്പുഴ, ആറന്‍മുള തുടങ്ങി യ പ്രദേശങ്ങള്‍ പിന്നിട്ട് തിരുവനന്തപുരത്തേക്കും പടര്‍ന്നു. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കൊച്ചിയിലും കോഴിക്കോടും തലശേരിയിലും നിലമ്പൂരിലും അടക്കം സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ പ്രതിഷേധം നടക്കുന്നുണ്ട്.

രാത്രി പത്തരയോടെ മാളികപ്പുറത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധം തുടങ്ങിയത്. മാളികപ്പുറം ക്ഷേത്രത്തിനടുത്ത് രാത്രി നിയന്ത്രണങ്ങൾ പാലിച്ച് നിൽക്കുന്നവർക്ക് വിരി വയ്ക്കാൻ അനുമതിയുണ്ടായിരുന്നു. നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തവർക്കും പടിപൂജയ്ക്ക് ബുക്ക് ചെയ്തവർക്കും വൃദ്ധർക്കും ശാരീരിക അവശതകള്‍ ഉള്ളവർക്കും ഇളവുകൾ നൽകുമെന്ന് നേരത്തേ പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ നെയ്യഭിഷേകത്തിന് ടിക്കറ്റെടുക്കാതെ മാളികപ്പുറത്തിനടുത്ത് ചുറ്റിക്കറങ്ങിയ ചിലരോട് പൊലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. ചിലരെ നീക്കം ചെയ്തു. ഇതിനെതിരെയാണ് പ്രതിഷേധം തുടങ്ങിയത്. എല്ലാവര്‍ക്കും വിരിവയ്ക്കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ രാത്രി 10 മണിക്ക് ശേഷം സന്നിധാനത്ത് ആളുകളെ തങ്ങാന്‍ അനുവദിക്കില്ല എന്നായിരുന്നു പൊലിസിന്‍റെ നിലപാട്.

പൊലീസ് നീക്കം ചെയ്തവര്‍ അപ്രതീക്ഷിതമായി സംഘടിച്ച് വലിയ നടപ്പന്തലിലെത്തി. അതോടെ പലയിടത്തു നിന്നായി സംഘടിച്ച ഇരുന്നൂറോളം പേർ വലിയ നടപ്പന്തലിൽ കുത്തിയിരുന്ന് നാമജപ പ്രതിഷേധം തുടങ്ങി. സംഘപരിവാര്‍ അയ്യപ്പ കര്‍മ സമിതി നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശമാണെന്നും നടപന്തലിലെ പ്രതിഷേധം നിയമവിരുദ്ധമാണെന്നും പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു. അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും പൊലീസ് പ്രതിഷേധക്കാരോട് വ്യക്തമാക്കി. എന്നാല്‍ പോലീസ് നിര്‍ദ്ദേശങ്ങള്‍ ഒന്നും വകവെക്കാതെ ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിക്ഷേധക്കാര്‍ കുത്തിയിരുന്ന് നാമജപം തുടരുകയായിരുന്നു. അതോടെ   പോലീസ് അറസ്റ്റിലേക്ക്‌ നീങ്ങി. എണ്‍പതിലധി കം പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ റാന്നിയിലെ മണിയാര്‍ എആര്‍ ക്യാംപിലേക്ക് മാറ്റി.

സന്നിധാനത്തുനിന്ന് ഭക്തരെ അറസ്‌ററ് ചെയ്തുവെന്നാരോപിച്ച് സംസ്ഥാനത്തെ മ്പാടുമുള്ള പോലീസ് സ്‌റ്റേഷനുകളുടെ മുമ്പിലേക്ക് എണ്ണയിട്ട യന്ത്രം പോലെ
പ്രതിക്ഷേധം  വ്യപിപ്പിക്കുവാന്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് അധിക സമയം വേണ്ടി വന്നില്ല. അറസ്റ്റിലായവരെ കൊണ്ടുവന്ന മണിയാര്‍ എആര്‍ ക്യാംപിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചു. അതോടൊപ്പം തന്നെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നിലും  പ്രതിഷേധിച്ചു. പുലര്‍ച്ചെ നാല് മണിയോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ആറന്‍മുളയില്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ വസതി പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ അമ്പതോളം പേരാണ് വീടിന് മുന്നില്‍ കുത്തിയിരുന്ന് നാമജപ പ്രതിഷേധം നടത്തിയത്. നേരത്തെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും പ്രതിഷേധപ്രകടനം നടത്തിയിരുന്നു.

പാറശാല, നേമം, നെയ്യാറ്റിന്‍കര, ആലപ്പുഴ, ആറന്‍മുള പൊലിസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ രാവിലെ അഞ്ച് മണിക്കും പ്രതിഷേധം തുടരുകയാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കൊച്ചിയിലും കോഴിക്കോടും തലശേരിയിലും നിലമ്പൂരിലും അടക്കം സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ പ്രതിഷേധം നടക്കുന്നുണ്ട്.

കൃത്യമായ പ്ലാനുകളോടെ സംഘപരിവാര്‍ നടപ്പിലാക്കിയ ഈ പതിക്ഷേധ പരിപാടികള്‍ പോലീസിന്റെ കണക്കുകൂട്ടലുകളെ എ്ല്ലാം തെറ്റിക്കുന്നതായിരുന്നു. രാത്രി വൈകി ഇത്തരമൊരു പ്രതിക്ഷേധം അരങ്ങേറുമെന്ന് പോലീസ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതൊടൊപ്പം ഒരു മണിക്കൂറിനുള്ളില്‍ സംസ്ഥാനമൊട്ടാകെ പ്രതിക്ഷേധങ്ങള്‍ അരങ്ങേറിയത് പോലീസിനെ അമ്പരപ്പിച്ചു. ഈ മണ്ഡലകാലം സുഖമമായി അവസാനിപ്പിക്കുവാന്‍ തങ്ങള്‍ ഒരുക്കമല്ല എന്നതിന്റെ വിളമ്പരമായിട്ടാണ് സംഘപരിവാര്‍ സംഘടിപ്പിച്ച ഈ പാതിരാത്രി ഓപ്പറംഷനെ പോലീസ് കാണുന്നത്. അതിനാല്‍ പ്രതിക്ഷേധം നടത്തി അറസ്റ്റിലായവര്‍ ക്കെതിരെ ഗുരുതരമായ കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

 

 

 • 6
 •  
 •  
 •  
 •  
 •  
 •  
  6
  Shares