പ്രതിക്ഷേധം കടുക്കുന്നു. രാജ്യവ്യാപകമായി കൂട്ട അറസ്റ്റ്

Print Friendly, PDF & Email

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നു. ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാര്‍ച്ചിനെത്തിയ നൂരിലേറെ ജാമിയ മിലിയ വിദ്യാര്‍ഥികളെയും ഇടത് പ്രവര്‍ത്തകരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. യോഗേന്ദ്ര യാദവ്, സീതാറാം യെച്ചൂരി, ഡി രാജ, ബൃന്ദ കാരാട്ട് അടക്കം പ്രമുഖ നേതാക്കളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പെടും. പ്രക്ഷോഭം തടയുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ 17 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. വിവിധ ഇടങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്കാലമായി റദ്ദാക്കി. ചില ഭാഗങ്ങളിൽ വോയ്സ്, ഇന്‍റർനെറ്റ്, എസ്എംഎസ് സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ഡല്‍ഹിയിലേക്ക് വാഹനങ്ങള്‍ കടുത്തി വിടുന്നില്ല. വാഹന പരിശോധന കര്‍ശനമാക്കിയതോടെ വലിയ ഗതാഗതക്കുരുക്കാണ് ഡല്‍ഹിയിലുള്ളത്. എന്നിവരെയും കസ്റ്റഡിയിൽ എടുത്തു. ഇടതുപക്ഷ പാര്‍ട്ടികളുടെ സമരകേന്ദ്രമായിരുന്ന മണ്ഡി ഹൗസിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

തമിഴ്നാട്ടിൽ പ്രതിഷേധം കത്തിപ്പടരുന്നു. ചെന്നൈ എംജിആർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയവരെ അറസ്റ്റ് ചെയ്തു. തിരുച്ചിറപ്പള്ളിയിൽ എസ് എഫ് ഐ പ്രവർത്തകർ ട്രെയിൻ തടഞ്ഞു. മുപ്പത് പേർ അറസ്റ്റിൽ. കടലൂർ പെരിയാർ ആർട്സസ് കോളേജിലെ വിദ്ധ്യാര്‍ത്ഥികളും അറസ്റ്റിലായിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിൽ അഭിഭാഷകരുടെ പ്രതിഷേധം. കോടതിയുടെ പ്രധാനകവാാടത്തിനു മുന്പിലാണ് അഭിഭാഷകര്‍ പ്രതിക്ഷേധിക്കുന്നത്.

ബംഗളുരുവിലും പ്രതിക്ഷേധം വ്യാപിക്കുകയാണ്. വിദേശ വനിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തനിക്ക് പ്രതിഷേധവുമായി ബന്ധമില്ല എന്ന് അവര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ടൗൺ ഹാളിന് മുന്നിൽ നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് പൊലീസ് നടപടി

ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ നൂറോളം വിദ്യാർത്ഥികളെ തെലങ്കാന പൊലീസും കസ്റ്റഡിയിൽ എടുത്തു. പ്രതിഷേധത്തില്‍ പങ്കെടുക്കാനായി സര്‍വ്വകലാശാലയില്‍ നിന്ന് നഗരത്തിലേക്ക് പോകാന്‍ ബസ്സില്‍ കയറിയപ്പോഴായിരുന്നു അറസ്റ്റ്. ഹൈദരാബാദില്‍ എല്ലാ പ്രതിഷേധങ്ങള്‍ക്കും പൊലീസ് വിലക്ക് ഏര്‍പ്പെടുത്തി.

  •  
  •  
  •  
  •  
  •  
  •  
  •