പേരിയ ഇരട്ട കൊലപാതക കേസ്: വിട്ടുകൊടുക്കില്ലന്ന് ക്രൈംബ്രാഞ്ച്. പിടിച്ചെടുക്കുമെന്ന് സിബിഐ.

Print Friendly, PDF & Email

പെരിയ ഇരട്ട കൊലപാതക കേസില്‍ കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ എത്രയും വേഗം കൈമാറിയില്ലങ്കില്‍ അവ ബലമായി പിടിച്ചെടുക്കുമെന്ന് സിബിഐ ക്രൈം ബ്രാഞ്ചിന് സമന്‍സ് നല്‍കി. സി.ആര്‍.പി.സി നിയമത്തിലെ 91-ാം വകുപ്പ് പ്രകാരമാണ് ക്രൈം ബ്രാഞ്ചിന് സിബിഐ നോട്ടീസ് നല്‍കിയിരിക്കുന്നത്. മുന്‍പ് ഏഴു തവണ സി.ബി.ഐ. ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരുന്നുഎങ്കിലും ഇതുവരെ രേഖകള്‍ ഒന്നും കൈമാറാന്‍ ക്രൈം ബ്രാഞ്ച് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് അസാധാരണ നടപടികളുമായി സിബിഐ മുന്നോട്ടു പോകുന്നത്.

പേരിയ ഇരട്ട കൊലപാതക കേസ് സിബിഐക്കു വിട്ടുകൊണ്ടുള്ള വിധിക്കെതിരെ സംസ്ഥാന ഗവര്‍മ്മെന്‍റ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കാരണം പറഞ്ഞായിരുന്നു മുന്‍പ് സിബിഐക്ക് കേസ് കൈമാറുന്നതിന് ക്രൈം ബ്രാഞ്ച് തടസ്സവാദങ്ങള്‍ ഉന്നയിച്ചു കൊണ്ടിരുന്നത്. എന്നാല്‍ സുപ്രീം കോടതി അടുത്തമാസം 26ലേക്ക് കേസ് മാറ്റിവക്കുകയും സിബിഐയുടെ അന്വേഷണത്തിന് സ്റ്റേ നല്‍കാതിരിക്കുകയും കേസില്‍ സി.ബി.ഐ. അന്വേഷണം തടഞ്ഞുകൊണ്ട് സുപ്രീം കോടതി ഇടക്കാല ഉത്തരവുകള്‍ ഒന്നും പുറപ്പെടുവിക്കുകയും ചെയ്യാത്ത സാഹചര്യത്തില്‍ കേസന്വേഷണവുമായി മുന്നോട്ടു പോകുന്നതിന് സിബിഐക്കു മുന്‍പില്‍ യാതൊരു തടസ്സങ്ങളുമില്ല. ഈ പശ്ചാത്തലത്തിലാണ് അസാധാരണ നീക്കത്തിന് സി.ബി.ഐ മുതിരുന്നത്. ക്രൈംബ്രാഞ്ച് സമന്‍സിന് അനുസൃതമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍, ആവശ്യമെങ്കില്‍ സി.ബി.ഐക്ക് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ ഓഫീസ് റെയ്ഡ് ചെയ്ത് രേഖകള്‍ പിടിച്ചെടുക്കാന്‍ അവകാശമുണ്ടെന്ന് നിയമവിദഗ്ദര്‍ പറയുന്നു. അങ്ങനെ വന്നാല്‍ ഒരു കേന്ദ ന്വേഷണ ഏജന്‍സിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവങ്ങള്‍ക്കായിരിക്കും കേരളം സാക്ഷ്യം വഹിക്കുക.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *