പെരിയ ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് സൂചന

Print Friendly, PDF & Email

പെരിയ ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് സൂചന. സംഘത്തില്‍ ഉള്‍പ്പെട്ടവരേപ്പറ്റിയുള്ള ധാരണ പോലീസിന് ലഭിച്ചിട്ടുണ്ട്. കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകങ്ങൾക്ക് ശേഷം കല്യോട്ടെ വീട്ടിൽ നിന്ന് ഒളിവിൽ പോയ പീതാംബരനെ കാസർകോട്-കർണാടക അതിർത്തിപ്രദേശത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

സ്ഥലത്ത് കണ്ണൂർ രജിസ്ട്രേഷനിലുള്ള ഒരു ജീപ്പ് എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ മൂന്ന് മൊബൈൽ ഫോണുകളിൽ ഒന്ന് പ്രതികളിൽ ഒരാളുടേതാണെന്നാണ് പൊലീസിന്‍റെ നിഗമനം. സ്ഥലത്ത് നിന്ന് പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളവും പൊലീസിന് കിട്ടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഏഴ് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ പൊലീസ് ചോദ്യം ചെയ്തതില്‍ നിന്ന് അക്രമിസംഘത്തിലുള്ള വരെ പറ്റി പോലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ഇന്നുണ്ടാകുമെന്ന് കരുതപ്പെടുന്നു.

(Visited 15 times, 1 visits today)
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
  4
  Shares