കര്‍ഷക മുന്നേറ്റത്തിനു സാക്ഷിയായി ഇന്ദ്രപ്രസ്ഥം

Print Friendly, PDF & Email

പതാകകള്‍ വീശിയും മുദ്രാവാക്യങ്ങൾ മുഴക്കിയും, സ്വന്തം കൈകളിലെ ചുംബനങ്ങള്‍ ഡല്‍ഹീ നിവാസികള്‍ക്ക് നല്‍കിയും ആയിരക്കണക്കിന് കർഷകർ തലസ്ഥാനത്തിന്റെ തെരുവുകളിലൂടെ നീങ്ങിയിപ്പോള്‍ ഇന്ദ്രപ്രസ്ഥം പുതിയൊരു കര്‍ഷക മുന്നേറ്റത്തിനു സാക്ഷിയാവുകയായിരുന്നു. ആ മുന്നേറ്റത്തിന് ആശംസകളുമായിപ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം എത്തിയപ്പോള്‍ രാഷ്ട്ര തലസ്ഥാനം മറ്റൊരു രാഷ്ട്രിയ മുന്നേറ്റത്തിനും കൂടി വേദിയായി.

2014 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി കര്‍ഷകര്‍ക്കു നല്‍കിയ വാഗ്നാനങ്ങള്‍ പാലിക്കപ്പടാത്തതില്‍ ഉയര്‍ന്ന കര്‍ഷക രോഷവും അവരുടെ വായ്പ തിരിച്ചടവിനും, അവരുടെ ഉത്പന്നങ്ങൾക്ക് ആദായകരമായ വിലയും ലഭിക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടും രാജ്യത്തിന്‍റെ വിവിധ സ്റ്റേറ്റുകളില്‍ നിന്നു വന്ന ഒരു ലക്ഷത്തിലേറെ കര്‍ഷകര്‍ ജന്തർ മന്തറിൽ ഒത്തുകൂടി പാര്‍ലിമെന്‍റിലേക്ക് പ്രവഹിച്ചപ്പോള്‍ കാർഷിക ദുരന്തം ഇനിഅവഗണിക്കുവാന്‍ പറ്റാത്ത പ്രശ്നമാണെന്നു സര്‍ക്കാരിനുള്ള കൃത്യമായ മുന്നറിയിപ്പായി മാറി.

പ്രതിഷേധക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്, കർഷകരുടെ പ്രശ്നങ്ങളില്‍ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നു പറഞ്ഞ രാഹുൽ ഗാന്ധി കർഷകർ തങ്ങളുടെ അവകാശങ്ങൾ മാത്രമാണ് ചോദിക്കുന്നതെന്നും രാജ്യത്തെ കോടീശ്വരന്മാരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ താല്പര്യംകാണിക്കുന്ന മോദി എന്തുകൊണ്ട് കര്‍ഷകരോട് ആ സ്നേഹം കാണിക്കുന്നില്ല എന്ന് ചോദിച്ചു. “പോക്കറ്റ്മാസ്റ്റർ” (കൗശലക്കാരൻ) എന്ന പദവി തന്‍റെ പേരിൽ സ്വയം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് “നിങ്ങളുടെ എല്ലാ പണവും എടുത്ത് ഒരു അപ്പക്കഷണം പോലും തിരികെ കൊണ്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാർട്ടിനേതാവും ദൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, എൻസിപി പ്രസിഡന്റ് ശരദ് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ മുതിർന്ന നേതാക്കള്‍ 207 ഓളം സംഘടനകളിൽ നിന്ന് എത്തിയ കർഷകരെ അഭിസംബോധന ചെയ്തു സംസാരിച്ചു.

(Visited 18 times, 1 visits today)
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
  4
  Shares