പിന്‍വാതില്‍ നിയമനം സംസ്ഥാനത്ത് പ്രതിക്ഷേധം കനക്കുന്നു.
സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന മാസങ്ങള്‍ മാത്രം. അത് അവസാനിക്കുന്നതിന് മുന്‍പ് വേണ്ടപ്പെട്ടവരെയെല്ലാം സര്‍ക്കാര്‍ ജോലിയില്‍ തിരികിക്കയറ്റണം.അതിനുള്ള അണിയറ നീക്കങ്ങള്‍ ശക്തിപ്പെട്ടതോടെ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനെതിരേ സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. ബന്ധുനിയമനത്തിനൊപ്പം പിഎസ്സി റാങ്ക്പട്ടികയില്നിന്നുള്ളവര്ക്ക് നിയമനംകിട്ടാത്ത സ്ഥിതികൂടിവന്നതോടെ സര്‍ക്കാരിനെതിരേ യുവജനങ്ങളുടെ പ്രതിഷേധം ശക്തമാകുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ബാനറിലല്ലാതെ റാങ്ക് ഹോള്‍ഡേഴ്സ് സമരത്തിനിറങ്ങുന്നത് ഇടതുമുന്നണിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്.
ബന്ധുനിയമനത്തിനൊപ്പം പിഎസ്സി റാങ്ക്പട്ടികയില്നിന്നുള്ളവര്ക്ക് നിയമനംകിട്ടാത്ത സ്ഥിതികൂടിവന്നതോടെ സര്‍ക്കാരിനെതിരേ യുവജനങ്ങളുടെ പ്രതിഷേധം ശക്തമാകുകയാണ്. പ്രതിക്ഷേധങ്ങളുടെ കേന്ദ്ര ബിന്ദു ആകട്ടെ സെക്രട്ടറിയേറ്റ് നടയും. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ബാനറിലല്ലാതെ റാങ്ക് ഹോള്‍ഡേഴ്സ് സമരത്തിനിറങ്ങുന്നത് ഇടതുമുന്നണിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്. പ്രതിക്ഷേധം ശക്തിപ്പെട്ടതോടെ പരാതിക്കാരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുന്ന സ്ഥിതിയും കേരളത്തില്‍ തുടരുകയാണ്.
സര്‍ക്കാര്‍ സര്‍വ്വീസില്‍ വരുന്ന ഒഴിവുകളെല്ലാം പിസ്സ്സി ക്ക് റിപ്പോര്‍ട്ട് ചെയ്യുക. പിഎസ്സ്സി വഴി ഒഴിവുകള്‍ നികത്തുക. അതാണ് നിയമപരമായി നടത്തേണ്ട വഴി. പക്ഷെ, സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കു കീഴില്‍ വരുന്ന ഒഴുവുകളില്‍ ബഹു ഭൂരിപക്ഷവും പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യപപ്പെടുന്നില്ല എന്നതാണ് നിലവില്‍ നടപ്പിലാക്കി വരുന്നത്. എന്നിട്ട് ആ ഒഴിവുകളിലേക്ക് വേണ്ടപ്പെട്ടവരെ തിരികിക്കയറ്റുക. പിന്നീട് വര്‍ഷങ്ങള്‍ കഴയുന്പോള് മാനുഷിക പരിഗമനയുടെ പേരും പറഞ്ഞ് അവരെ സ്ഥരപ്പെടുത്തുക. കില, മത്സ്യഫെഡ്, സിഡിറ്റ്, ചലച്ചിത്ര അക്കാദമി, കിഫ്ബി, കേരള ബാങ്ക് ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും ഇത്തരം പിന്‍വാതില്‍ നിയമനം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.
മത്സ്യഫെഡില്‍ കരാറുകാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യഫെഡ് എംഡി സര്‍ക്കാരിനു ഫയല്‍ നല്കികഴിഞ്ഞു. സാക്ഷരതാ മിഷനില്‍ ആകട്ടെ കരാര്‍ നിയമനം നേടിയവരെ ഉയര്‍ന്ന സ്കെയിലില്‍ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നു. ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍, അസിസ്റ്റന്റ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ തസ്തികകളില്‍ ജോലിചെയ്യുന്നവര്‍ ഉള്‍പ്പെടെ എണ്‍പതോളം പേരെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശയാണ് സര്‍ക്കാര്‍ പരിഗണനയിലുള്ളത്. സാക്ഷരതാ മിഷന്റെ ജില്ലാതല പ്രവര്‍ത്തനങ്ങളുടെ സാന്പത്തികവും ഭരണപരവുമായ പൂര്‍ണ ചുമതല ജില്ലാ കോഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്ന ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാര്ക്കായിരിക്കെയാണ് ഈ പുതിയ നിയമനം. ഇതിന് പുറമേയാണ് പദ്ധതി പ്രവര്‍ത്തനങ്ങളുടെ ചുമതലയ്ക്കായി ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍മാരെയും അസിസ്റ്റന്റ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍മാരെയും നിയമിച്ചത്. കേരള ബാങ്ക് രൂപീകരിക്കുന്നതിന്റെ പേരില്‍ 1800 പേരെയാണ് പിന്‍വാതില്‍ ഴി നിയമിക്കുവാന്‍ ഒരുങ്ങുന്നത്. ഒഴിവ് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും നടപ്പാക്കിയിട്ടില്ല. അവിടെയാണ് നിയമനച്ചട്ടംപോലും അംഗീകരിക്കുന്നതിന് മുന്‍പുള്ള ഈ കൂട്ട നിയമനം.
മുഖ്യമന്ത്രി അടക്കം മന്ത്രമാരുടെ ഓഫീസിലുമുണ്ട് ഇത്തരം വഴിവിട്ട നിയമനങ്ങള്‍. മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫില്‍ ഇടം പിടിച്ചാല്‍ ജീവിതാവസാനം വരെ പെന്ഷന് ലഭിക്കും. കുറഞ്ഞത് രണ്ടു വര്‍ഷം ജോലി ചെയ്തിരിക്കണം. ഇതിലുമുണ്ട് ചെപ്പടിവിദ്യ. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി ആദ്യം നിയമിക്കുന്നവരെ രണ്ടു വര്‍ഷം പിന്നിടുന്പോള്‍ പിരിച്ചുവിടും. ഇതോടെ ഇക്കൂട്ടര്‍ക്ക് പെന്ഷന് ഉറപ്പായി. അടുത്ത സംഘത്തെ വീണ്ടും നിയമിക്കും. സര്‍ക്കാരിന്റെ കാലാവധി കഴിയുന്പോള്‍ അവര്‍ക്കും ലഭിക്കും പെന്ഷന്. കുറഞ്ഞത് 1,100 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇത്തരത്തില്‍ പെന്ഷന് ലഭിക്കും.