പശ്ചിബംഗളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസാധാരണ നടപടി. പ്രചാരണം ഇന്നവസാനിക്കും

Print Friendly, PDF & Email

തിരഞ്ഞെടുപ്പ് പ്രചാരണം സംഘര്‍ഷത്തില്‍ കലാശിച്ച പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസാധാരണ നടപടി. പശ്ചിമ ബംഗാളില്‍ ഒമ്പത് മണ്ഡലങ്ങളിലെ പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചു. മെയ് 19ന് തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അവസാന ഘട്ട വോട്ടെടുപ്പില്‍ പശ്ചിബംഗളില്‍ 9 മണ്ഡലങ്ങളിലാണ് തുടർച്ചയായ അക്രമങ്ങളിൽ പ്രതിഷേധിച്ച് ഒരു ദിവസത്തെ പ്രചാരണം വെട്ടിക്കുറച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ന‍ടപടി. 324 വകുപ്പ് പ്രകാരമാണ് മെയ് 17 വരെ നടക്കേണ്ടിയിരുന്ന പ്രചാരണം മെയ് 16 രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലെ ആഭ്യന്തര സെക്രട്ടറിയെ തല്‍ സ്ഥാനത്ത് നിന്ന് മാറ്റി ചീഫ് സെക്രട്ടറിക്ക് പകരം ചുമതല നല്‍കി. പൊലീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറലിലെയും മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന അമിത് ഷാ യുടെ ‘സേവ് റിപ്പബ്ലിക്’ റാലിക്കിയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബംഗാള്‍ നവോത്ഥാന നായകനായ വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നാണ് ബി.ജെ.പിയുടെ വാദം. എന്നാല്‍, ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു.

  •  
  •  
  •  
  •  
  •  
  •  
  •