പത്മാവതി , ദീപിക പദുകോൺ ചിത്രത്തിന്റെ സൗന്ദര്യം.

Print Friendly, PDF & Email

പത്മാവതി , ദീപിക പദുകോണാണ് ഈ ചിത്രത്തിലെ സൗന്ദര്യം. ചിത്രീകരണം ആരംഭിച്ചതുമുതൽ തന്നെ എതിർപ്പുകളും നേരിടേണ്ടിവന്ന സഞ്ജയ് ലീലാ ബൻസാലിയുടെ ബിഗ് ബജറ്റ് ചിത്രം പത്മാവതി പ്രദർശനത്തിന് തയാറെടുക്കുന്നു.

പത്മാവതി എന്ന പേരിൽ അറിയപ്പെട്ടിരുന്ന റാണി പത്മിനിയുടെ കഥ പറയുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത് ദീപിക പദുക്കോൺ. രജപുത്ര രാജാവായ മഹാറാവൽ രത്തൻ സിംഗായി ഷാഹിദ് കപൂറും, സുൽത്താൻ അലാവുദ്ദീൻ ഖിൽജിയായി രൺവീർ സിംഗും. ഒട്ടേറെ നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞ ബോളിവുഡ് ചിത്രം, പക്ഷെ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന ആക്ഷേപവും നേരിടുന്നു. ചിത്രീകരണം നടക്കുമ്പോൾ രാജ്പുത് കർണി സേന എന്ന സംഘടന ചിലയിടങ്ങളിൽ അക്രമങ്ങൾ അഴിച്ചുവിട്ടിരുന്നു.

നായികമാര്‍ക്ക് ഒരിക്കലും നായകന്‍മാര്‍ക്കൊപ്പം പ്രതിഫലവും ലഭിക്കാറില്ല. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി മാറിയിരിക്കുകയാണ് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതി എന്ന ചിത്രം. പത്മാവതി എന്ന പേരിൽ അറിയപ്പെട്ടിരുന്ന റാണി പത്മിനിയുടെ കഥ പറയുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത് ദീപിക പദുക്കോൺ. സിനിമ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ദീപികയുടെ സൗദ്നര്യം പ്രേക്ഷകർക്ക് ഹരം പകരുന്ന തരത്തിലാണ് ക്യാമറാമാൻ ഒപ്പിയെടുത്തിരിക്കുന്നത്.

സിനിമയുടെ ആദ്യ പോസ്റ്റർ അനാച്ഛാദനം ചെയ്യപ്പെട്ടതുമുതൽ വിമർശനവും ചർച്ചയുടെ വിഷയമായിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കാതെ ദീപിക അഭിനയവുമായി മുന്നോട്ടു പോയ്.

(Visited 51 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...