പതിനേഴാം ലോകസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം.

Print Friendly, PDF & Email

പതിനേഴാം ലോകസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. ഇന്നുമുതല്‍ ജൂലൈ 26വരെയായിരിക്കും സമ്മേളനം നീളുക. ഇന്നും നാളെയും അംഗങ്ങളുടെ സത്യപ്രതിജ്ഞയാകും നടക്കുക. പ്രോടേം സ്പീക്കറായ ഡോ. വീരേന്ദ്രകുമാര്‍ രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിലെത്തി ചുമതലയേക്കും. 11 മണിക്കാണ് സഭാനടപടികൾ തുടങ്ങുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കാബിനറ്റ് മന്ത്രിമാരും പുറകെ  സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. പ്രോടേം സ്പീക്കറെ സഹായിക്കാനുള്ള പാനലിലെ അംഗമായ കൊടിക്കുന്നിൽ സുരേഷ് ഉൾപ്പടെയുള്ളവ സത്യപ്രതിജ്ഞക്ക് ശേഷം ഇംഗ്ളീഷ് അക്ഷരമാലാക്രമത്തിൽ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും.

ഇക്കുറി സഭയില്‍ ബിജെപി അംഗങ്ങളുടെ എണ്ണം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വളരെ ഏറെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ സഭയിയില്‍ 282 ആയിരുന്നു അംഗസംഖ്യ എങ്കില്‍ ഇക്കുറി303 ആയി  വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. 543 അംഗങ്ങളിൽ 267 പേര്‍ ഇത്തവണ പുതുമുഖങ്ങളാണ്. 12 ശതമാനം 40 വയസ്സിന് താഴെയുള്ളവരാണ്. 16-ാം ലോക്സഭയിൽ 8 ശതമാനമായിരുന്നു 40 വയസ്സിന് താഴെയുള്ളവരുടെ എണ്ണം. കൂടുതൽ വനിത അംഗങ്ങൾ എത്തുന്നു എന്നതും 17-ാം ലോക്സഭയുടെ പ്രത്യേകതയാണ്. 78 വനിതകളാണ് ഈ ലോക്സഭയിലുള്ളത്. ഒന്നാം ലോക്സഭയിൽ ഒരു ശതമാനമായിരുന്നു വനിതാ പ്രാതിനിധ്യം. ഇത് 14 ശതമാനമായി കൂടിയിട്ടുണ്ട്. 38 ശതമാനം എംപിമാര്‍ കര്‍ഷകരാണെങ്കിൽ 23 ശതമാനം പേര്‍ വ്യവസായികളും 4 ശതമാനം പേര്‍ അഭിഭാഷകരുമാണ്. 27 ശതമാനം പേരുടെ വിദ്യാഭ്യാസം 12 ക്ളാസുവരെ മാത്രമാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ താരങ്ങളും ഇത്തവണ ലോക്സഭയിലേക്ക് എത്തുന്നു.

പുതിയ മുഖങ്ങൾക്കൊപ്പം പുതിയ സമീപനങ്ങൾ കൂടി വേണമെന്നാണ് ഇന്നലെ സര്‍വ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ജൂണ്‍ 19ന് ഇരു സഭകളുടേയും സംയുക്ത യോഗത്തെ പ്രസിഡന്‍റ് അഭിസംബോധന ചെയ്യും. ജൂലൈ 4ന് എക്കണോമിക്‍ സര്‍വ്വേ സഭയില്‍ അവതരിപ്പിക്കും. തുടര്‍ന്ന് രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റും അവതരിപ്പിക്കും.

(Visited 3 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •