നോട്ട് നിരോധനം രാജ്യംകണ്ട ഏറ്റവും വലിയ അഴിമതി. നിരോധിക്കപ്പെട്ട നോട്ടുകളുടെ നിക്ഷേപം ഒന്നാം സ്ഥാനത്ത് അമിത് ഷായുടെ ബാങ്ക്.
നവംബര്‍ എട്ടിന് നോട്ട് നിരോധനം നിലവില്‍ വന്നതിന് ശേഷം 1000,500 രൂപയുടെ ഏറ്റവും കൂടുതല്‍ നിക്ഷേപം നടന്നത് ജില്ല സഹകരണ ബാങ്കുകളുടെ പട്ടികയില്‍ അമിത് ഷാ ഡയറക്ടറായ ബാങ്കില്‍. അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ അഞ്ച് ദിവസത്തിനുള്ളില്‍ 745.59 കോടി രൂപ നിക്ഷേപിക്കപ്പെട്ടുവെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. മറ്റൊരു ബി.ജെ.പി നേതാവായ ഗുജറാത്ത് മന്ത്രിസഭയിലെ ജയേഷ് വിത്തല്‍ ഭായി ഡയറക്ടറായ രാജ്കോട്ട് സഹകരണ ബാങ്കിനാണ് രണ്ടാം സ്ഥാനം. 693.19 കോടി രൂപയുടെ നിരോധിക്കപ്പെട്ട നോട്ടുകളാണ് ഇവിടെ നിക്ഷേപിക്കപ്പെട്ടത്. മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തക നല്കിയ അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
നോട്ട് നിരോധനത്തിന് അഞ്ച് ദിവസത്തിന് ശേഷം സഹകരണ ബാങ്കുകള്‍ക്ക് നിരോധിക്കപ്പെട്ട നോട്ടുകള്‍ സ്വീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. സഹകരണ ബാങ്കുകളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള സാധ്യത കണ്ടായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഈ തീരുമാനം നിലവില്‍ വരുന്നതിന് മുമ്പ് തന്നെ അമിത് ഷായുടെ ബാങ്കില്‍ കോടികള്‍ നിക്ഷേപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അതേ സമയം ഗുജറാത്ത് സംസ്ഥാന സഹകരണ ബാങ്കില്‍ നോട്ട് നിരോധനത്തിന് ശേഷം നിക്ഷേപിക്കപ്പെട്ടത് വെറും 1.1 കോടി രൂപ മാത്രമായിരുന്നു.
നോട്ട് നിരോധനം രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന കോഗ്രസിന്റേയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും ആരോപണങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍.
4 - 4Shares