നോട്ടു നിരോധനം കിരാത നടപടി – അരവിന്ദ് സുബ്രഹ്മണ്യൻ
നോട്ടു നിരോധനം കിരാത നടപടിയെന്ന് കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. നോട്ടു നിരോധനം രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്കിൽ ഇടിവുണ്ടാക്കിയെന്നും സാമ്പത്തിക വളര്‍ച്ച എട്ടു ശതമാനത്തിൽ നിന്ന് 6.8 ശതമാനത്തിലേയ്ക്ക് താഴ്ന്നുവെന്നും അരവിന്ദ് സുബ്രഹ്മണ്യൻ വിശദമാക്കി. നോട്ടു നിരോധനം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനോട് പോലും ചർച്ച ചെയ്തില്ലെന്ന വിമർശനം നേരത്തേ ഉയർന്നതിന് പിന്നാലെയാണ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍. കാലാവധി തികയ്ക്കും മുമ്പ് അടുത്തിടെ അരവിന്ദ് സുബ്രഹ്മണ്യൻ സ്ഥാനം രാജിവച്ചിരുന്നു.
7 - 7Shares