നേതാക്കള്‍ക്ക് വേണ്ടി ഹെലികോപ്ടര്‍ വാടകക്കെടുക്കാം. എന്തുകൊണ്ട് ഒരു എയര്‍ ആംബുലന്‍സ് പാടില്ല…?

Print Friendly, PDF & Email

സംസ്ഥാനത്തിന്‍റെ ഒരറ്റത്തു നിന്ന് മറ്റൊരറ്റത്തേക്ക് അത്യാസന നിലയിലുള്ള രോഗികളേയും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിന്‍റെ പാച്ചില്‍  നിര്‍ത്തി ഇനിയെങ്കിലും എയര്‍ ആബുലന്‍സിനേപറ്റി ചിന്തിച്ചുകൂടേയെന്ന് സോഷ്യല്‍ മീഡിയ. കഴിഞ്ഞദിവസം 15 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുമായി പാഞ്ഞ ആംബലന്‍സിനെ കേരളം ഒറ്റകെട്ടായി ഏറ്റെടുത്ത് സൗകര്യം ഒരുക്കിയതിന്‍റെ പിന്നാലെയാണ് എയര്‍ ആംബുലന്‍സ്  സൗകര്യം ഒരുക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ രോഷം അണപൊട്ടുന്നത്. സംസ്ഥാനത്ത് നാല് എയര്‍പോര്‍ട്ടുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ഒരു എയര്‍ ആംബുലന്‍സ് സജ്ജീകരിക്കാന്‍ ഗവര്‍മ്മെന്‍റ് മടികാണിക്കുന്നു എന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്

കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും സഞ്ചരിക്കുവാന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ഹെലികോപ്ടര്‍ വാടകക്കെടുക്കുവാന്‍ ഭരണത്തിന്‍റെ ഉന്നതങ്ങളില്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്ന സാഹചര്യത്തിലാണ് എയര്‍ ആംബുലന്‍സാണോ അതോ നേതാക്കള്‍ക്ക് സഞ്ചരിക്കുവാനുള്ള ഹെലികോപ്ടറുകളാണോ സംസ്ഥാനത്തിന്‍റെ അടിയന്തരാവശ്യം എന്ന ചോദ്യം പൊതു സമൂഹത്തില്‍ നിന്ന് ഉയരുന്നത്.

15 ദിവസം പ്രായമായ കുഞ്ഞിനെ ഹൃദയശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നതിനിടെയാണ് വീണ്ടും ചര്‍ച്ച ഉയരുന്നത്. ഈ ആംബുലന്‍സിനു വേണ്ടി റോഡില്‍ ആളുകള്‍ സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ഫെയ്‌സ്ബുക്കുവഴി പൊതുസമൂഹത്തോട് ആവശ്യപ്പട്ടിരുന്നു. എന്നാല്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ കണ്‍ട്രോള്‍ റൂമിന് നിര്‍ദ്ദേശം കൊടുക്കുന്നതിനു പകരം നാട്ടുകാരോട് അഭ്യര്‍ഥിക്കുന്ന രീതി ശരിയല്ലെന്നും അത്യാസനനിലയിലുള്ള രോഗികളെ താമസം വിനാ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് അടക്കം ബദല്‍ മാര്‍ഗങ്ങള്‍ സജ്ജീകരിക്കാന്‍ എന്തുകൊണ്ട് സര്‍ക്കാരിനാവുന്നില്ലെന്നാണ് പലരുടെയും ചോദ്യം.

 • 4
 •  
 •  
 •  
 •  
 •  
 •  
  4
  Shares