നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ മുഖം മിനുക്കല്‍ നടപടികളുമായി സര്‍ക്കാര്‍

Print Friendly, PDF & Email

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചും ആരോപണ വിധേയനായ ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെ സ്ഥലം മാറ്റിയും മുഖം മിനുക്കല്‍ നടപടികളുമായി സര്‍ക്കാര്‍. രാജ്‍കുമാറിന്‍റെ കസ്റ്റഡിമരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാള്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് സമര്‍പ്പിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ മുഖംമിനുക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ എസ്പിയെ ഭീകരവിരുദ്ധ സ്ക്വാഡിലേക്കാണ് മാറ്റിയത്. മലപ്പുറം എസ്പി ടി നാരായണന്‍ ഇടുക്കി എസ്പിയാകും.

ഇതിനിടെ, നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ സര്‍ക്കാര്‍ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷനാണ് അന്വേഷണ ചുമതല. സർക്കാർ ഉത്തരവ് ലഭിച്ചാലുടൻ അന്വേഷണം ആരംഭിക്കുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. അതേസമയം അന്വേഷണത്തിൽ മന്ത്രി എംഎം മണി ഇടപെട്ടെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി തള്ളി. മരിച്ച രാജ്കുമാർ കുഴപ്പക്കാരാനാണെന്ന് എം എം മണി പറഞ്ഞത് താന്‍ കേട്ടില്ലെന്നാണ് പിണറായി വിജയന്‍ പ്രതികരിച്ചത്.

  •  
  •  
  •  
  •  
  •  
  •  
  •