നിലയ്ക്കലില്‍ ബസുകള്‍ തടഞ്ഞ് സ്ത്രീകളെ ഇറക്കി വിടുന്നു

Print Friendly, PDF & Email

നിലയ്ക്കലില്‍ ബസുകള്‍ തടഞ്ഞ് സ്ത്രീകളെ ഇറക്കി വിടുന്നു. ശബരിമല സംരക്ഷണസമിതിയുടെ പേരിലാണ്‌ ഒരുപറ്റം ആളുകള്‍ സ്ത്രീകളായ യാത്രക്കാരെ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ബലമായി ഇറക്കിവിടുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ അടക്കമുള്ള എല്ലാ വാഹനങ്ങളും നടുറോഡില്‍ നിര്‍ത്തി അകത്ത് കയറിയാണ് എല്ലാ ബസുകളും തടഞ്ഞ് അകത്ത് കയറി പത്തിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള എല്ലാ സ്ത്രീകളേയും നടുറോഡില്‍ ഇറക്കിവിടുകയാണ്. ഇന്ന് രാവിലെ മുതല്‍ ആണ് പരിശോദന ആരംഭിച്ചത്. തങ്ങള്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ ബോധവത്കരിക്കുകയാണ് ചെയ്യുന്നതെന്നാണ് ആദ്യം പറഞ്ഞതെങ്കിലും മണിക്കൂറുകള്‍ പിന്നിട്ടതോടെ സകലവാഹനങ്ങളും നിര്‍ത്തി അരിച്ചു പെറുക്കി ഭീകരാവസ്ത സൃഷ്ടിച്ചിരിക്കുകയാണ് ഒരു പറ്റം ഭക്തര്‍. ഇറങ്ങിവാടീ, ഇറങ്ങി പോടി എന്നൊക്കെയുള്ള ആക്രോശങ്ങള്‍ കേട്ട് വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവര്‍ ഭയന്ന് ഇറങ്ങി പോകുകയായിരുന്നു.

 

 • 6
 •  
 •  
 •  
 •  
 •  
 •  
  6
  Shares