നിയമ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. വാളയാര്‍ കേസിലെ പ്രതികളെ വെറുതെവിട്ടതില്‍ പ്രതിക്ഷേധം ആളിക്കത്തുന്നു
വാളയാര്‍ കേസിലെ പ്രതികളെ വെറുതെവിട്ടതില്‍ പ്രതിഷേധിച്ച് കേരള നിയമവകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കേരള നിയമവകുപ്പിന്റെ വെബ്സൈറ്റായ www.keralalawsect.org എന്ന സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഞായറാഴ്ച രാത്രിയോടെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. വാളയാര്‍ കേസിലെ പ്രതികളെ വെറുതെവിട്ടതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് ‘കേരള സൈബര്‍ വാരിയേഴ്സ്’ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു. . വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ സൈബര്‍ വാരിയേഴ്സിന്റെ എംബ്ലവും ജസ്റ്റിസ് ഫോര്‍ ഔര്‍ സിസ്റ്റേഴ്സ് എന്ന സന്ദേശവുമാണ് സൈറ്റില്‍ ഉള്ളത്. കേരളത്തിലെസ്ത്രീകളേയും കുട്ടികളേയും സംരക്ഷിക്കുന്നതില്‍ കേരളസര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടുവെന്ന സന്ദേശവും ഹാക്ക് ചെയ്ത നിയമവകുപ്പിന്റെ സൈറ്റില്‍ കാണാം. കേസ് പുനരന്വേഷിക്കണമെന്നും സൈബര്‍ വാരിയേഴ്സ് ആവശ്യപ്പെടുന്നു.
വാളയാര്‍ കേസിലെ പ്രതികളെ വെറുതെവിട്ടതില്‍ സംസ്ഥാന മൊട്ടാകെ പ്രതിക്ഷേധം ആളിക്കത്തുകയാണ്. 2017 ജനുവരി പതിമൂന്നിനാണ് അട്ടപ്പളത്ത് പതിനൊന്നുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മാര്‍ച്ച് നാലിന് ഒമ്പതുവയസ്സുകാരി സഹോദരിയെയും വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. ഇരു കുട്ടികളും നിരന്തരം പീഢനത്തിന് ഇരയായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും പാര്‍ട്ടി അനുഭാവികളായതിനാല്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാടായിരുന്നു പോലീസ് എടുത്തിരുന്നതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്
കുട്ടികളെ ശല്യപ്പെടുത്തിയവരെ കുട്ടിയുടെ അമ്മ ചൂണ്ടികാട്ടിയെങ്കിലും അമ്മയുടെ മൊഴി രേഖപ്പെടത്തുവാന് പോലും പോലീസ് തയ്യാറായില്ല. ഗവര്‍മെന്റ് പ്രോസിക്യൂട്ടറാകട്ടെ കേസില്‍ ഒരു താല്പര്യവും കാണിച്ചുമില്ല. ഇതോടെ കേസിലെ പ്രതികളെ വെറുതെവിടുവാന്‍ കോടതി നിര്‍ബ്ബന്ധിതമാവുകയായിരുന്നു. ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക് അനുഭാവമുള്ള പ്രതികള്‍ എങ്ങനെ രക്ഷപ്പെടുമെന്നതിന്റെ ഉത്തമ തെളിവായി മാറിയിരിക്കുകയാണ് വാളയാര്‍ കേസ്.