നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ. ശിവശങ്കറുമായി പരിചയപ്പെടുത്തിയത് മുഖ്യമന്ത്രി. സ്വപ്ന സുരേഷിന്‍റെ മൊഴി പുറത്ത്.

Print Friendly, PDF & Email

കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി ആയ കാലം മുതല്‍ മുഖ്യമന്ത്രിക്കു തന്നെ നേരിട്ട് അറിയാമായിരുന്നു എന്നും സ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നും എന്നുമുള്ള സ്വപ്നയുടെ മൊഴി പുറത്ത്. സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്‍റിനു കൊടുത്ത മൊഴിയുടെ പകര്‍പ്പാണ് പുറത്തായത്. 2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച് മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും നടത്തിയ സ്വകാര്യ കൂടിക്കാഴ്ച വേളയില്‍ താനും പങ്കെടുത്തിരുന്നു. യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറിന്‌ ആയിരിക്കും ചുമതലയെന്നും എല്ലാ കാര്യങ്ങള്‍ക്കും ശിവശങ്കറിനെയാണ് ബന്ധപ്പെടേണ്ടതെന്നും മുഖ്യമന്ത്രി അനൗദ്യോഗികമായി തന്നെ അറിയിച്ചു. അന്നുമുതല്‍ എല്ലാ കാര്യങ്ങള്‍ക്കും ശിവശങ്കര്‍ തന്നെ വിളിച്ചിരുന്നു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് താനും ശിവശങ്കറെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. അങ്ങനെയുള്ള സംഭാഷണങ്ങളിലൂടെയാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ന്നതെന്ന് സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. സ്‌പേസ് പാര്‍ക്കിലെ അവസരത്തെക്കുറിച്ച് ശിവശങ്കറാണ് തന്നോട് പറഞ്ഞതെന്നും സ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു എന്നും സ്വപ്‌ന മൊഴിയില്‍ പറയുന്നു. ശനിയാഴ്ചത്തെ ആറുമണിയുടെ പത്രസമ്മേളനത്തില്‍ പോലും സ്വപ്നയെ തനിക്ക് നേരിട്ട് അറിയില്ല എന്നും സ്വപ്നയുടെ നിയമനത്തെ പറ്റി താന്‍ അറിഞ്ഞത് സ്വര്‍ണ്ണകടത്തു കേസ് പുറത്തു വന്നതിനു ശേഷമാണെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദമാണ് സ്വപ്ന ഇഡിക്കു നല്‍കിയ മൊഴി പുറത്തായതോടെ പൊളിഞ്ഞു വീഴുന്നത്.

സ്വപ്ന സുരേഷ് ഇ.ഡിക്ക് നല്‍കിയ മൊഴിയുടെ പകർപ്പില്‍ നിന്നുള്ള ഭാഗം  ഫോട്ടോ; മാതൃഭൂമി ന്യൂസ്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *