നാസി ജര്‍മ്മനിയുടെ ഗസ്റ്റപ്പോയോ വെല്ലുന്ന ക്രൂരതയുമായി പോലീസ് സംരക്ഷണയില്‍ ജെഎന്‍യുവില്‍ അഴിഞ്ഞാട്ടം.

Print Friendly, PDF & Email

ഇന്ത്യയിലെ പ്രസിദ്ധ യൂണിവേര്‍സിറ്റിയായ ജെ.എന്‍.യുവില്‍ മുഖംമൂടി ധരിച്ച ഗുണ്ടകള്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ അദ്ധ്യാപകരടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. നാസി ജര്‍മ്മനിയുടെ ഗസ്റ്റപ്പോയോ വെല്ലുന്ന ക്രൂരതയുമായി ഇരുന്പു വടികളും ഹാമറുമടക്കമുള്ള മാരകായുധങ്ങളുമായി മുഖംമറച്ചെത്തിയ സംഘപരിവാര്‍ ഗുണ്ടകള്‍ അഴിഞ്ഞാടുകയായിരുന്നു. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന സബര്‍മതി, മഹി മാന്ദ്‌വി, പെരിയാര്‍ തുടങ്ങിയ ഹോസ്റ്റലുകളിലുള്ളവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. സബര്‍മതി ഹോസ്റ്റല്‍ അടിച്ച് തകര്‍ത്തിട്ടുമുണ്ട്. മുറികള്‍ തോറും കയറിയിറങ്ങിയായിരുന്നു അഴിഞ്ഞാട്ടമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡണ്ട് സാകേത് മൂണ്‍ പറഞ്ഞു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അക്രമത്തിന്‍റെ തുടക്കം. അന്പതോളം പേര്‍ യൂണിവേര്‍സിറ്റി കാന്പസിനകത്ത് അഴിഞ്ഞാടുന്പോള്‍ അഞ്ഞൂറോളം പേര്‍ മെയിന്‍ ഗെയിറ്റിനു പറുത്ത് അവര്‍ക്ക് സംരക്ഷണമൊരുക്കി ആയുധങ്ങളുമായി തടിച്ചു കൂടിയിരുന്നു. പരുക്കേറ്റവരെ ഹോസ്പിറ്റലില്‍ കൊണ്ടു പോകുവാനോ കാന്പസിനുള്ളിലേക്ക് പോകാനോ ആരേയും അുവധിക്കാതെ അവര്‍ ഉപരോധം തീര്‍ത്തു. പരുക്കേറ്റവരുമായി വന്ന വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി കുട്ടികളെ വീണ്ടും തല്ലിച്ചതച്ചു. സ്ഥലത്തെത്തിയ യയോഗേന്ദ്ര യാദവടക്കമുള്ളവരെ കൈയ്യേറ്റം ചെയ്തു. പോലീസാകട്ടെ ജെഎന്‍യുവിലേക്കുള്ള എല്ലാ റോഡുകളും അടച്ച് അക്രമികള്‍ക്ക് സംരക്ഷണമൊരുക്കി. അവസാനം സ്ട്രീറ്റ്ലൈറ്റുകള്‍ എല്ലാം അണച്ച് അക്രമികള്‍ക്ക് രക്ഷപ്പെടുവാനുള്ള അവസരവും ഒരുക്കി കൊടുക്കുകയും ചെയ്തു.

യൂണിവേര്‍സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അയിഷേ ഘോഷ്, പ്രൊഫസര്‍ സുചാരിത സെന്‍ അടക്കം ഗുരുതരമായി പരുക്കേറ്റ 20ഓളം പേരെ പ്രവേശിപ്പിച്ച എഐഐഎംഎസ് ട്രോമാസെന്‍റര്‍, സഫര്‍ദജംഗ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും ഉപരോധവുമായി സംഘപരിവാര്‍ ഗുണ്ടകളെത്തി. പരുക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ യച്ചൂരി അടക്കമുള്ള നേതാക്കളെ തടഞ്ഞു. ഗുരുതരാവസ്തയിലുള്ള രോഗികള്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കേണ്ട ട്രോമസെന്‍റര്‍ ഉപരോധിച്ചവരുടെ നേരെ യാതൊരു നടപടികളും എടുക്കാതെ ഇവിടേയും പോലീസ് കാഴ്ചക്കാരായി നിന്നു. പോലീസിന്‍റെ ഈ നിഷ്ക്രിയാവസ്ത സര്‍വ്വകലാശാല ഭരണാധികാരികളുടെ അറിവോടേയും ഒത്താശയോടേയും ആണ് ജെന്‍യുവില്‍ അക്രമികള്‍ അഴിഞ്ഞാടിയതെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്. അതിനാലാണ് പോലീസ് നിഷ്ക്രിയമായി നോക്കിനിന്നതെന്നാണ് ആരോപണം.

JNU അടിച്ചു തകർത്ത ഗുണ്ടകളെ ഡെൽഹി പോലീസ് സംരക്ഷണയിൽ ക്യാമ്പസിൽ നിന്നും യാത്രയാകുന്നു… വീരസേനാനികളെ പോലെ…!

Публикувахте от Mathew Samuel в Неделя, 5 януари 2020 г.

JNU അടിച്ചു തകർത്ത ഗുണ്ടകളെ ഡെൽഹി പോലീസ് സംരക്ഷണയിൽ ക്യാമ്പസിൽ നിന്നും യാത്രയാകുന്നു… വീരസേനാനികളെ പോലെ…!

Публикувахте от Mathew Samuel в Неделя, 5 януари 2020 г.

  •  
  •  
  •  
  •  
  •  
  •  
  •