നാണമില്ലേ രാഹുൽ ..!! ചിക്കൻ കഴിച്ചിട്ട് ക്ഷേത്രത്തിൽ പോകുവാൻ ?

Print Friendly, PDF & Email

ബംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക ബി.ജെ.പി തലവന്‍ ബി.എസ് യെദിയൂരപ്പ. ചിക്കന്‍ കഴിച്ച് ക്ഷേത്രത്തില്‍ പോകാന്‍ രാഹുലിന് നാണമില്ലേയെന്നായിരുന്നു യെദിയൂരപ്പയുടെ ചോദ്യം.

കര്‍ണാടകയിലെ ക്ഷേത്രങ്ങളില്‍ ജവാരി ചിക്കന്‍ കഴിച്ച ശേഷമാണ് രാഹുല്‍ സന്ദര്‍ശിച്ചത് എന്നായിരുന്നു യെദിയൂരപ്പയുടെ വിമര്‍ശനം.

‘ഒരു ഭാഗത്ത് മുഖ്യമന്ത്രിയായ സിദ്ധരാമയ്യ മത്സ്യം കഴിച്ച ശേഷം ധര്‍മശാസ്താല മജ്ഞുനാഥ ക്ഷേത്രം സന്ദര്‍ശിക്കുന്നു. 10 ശതമാനം ഹിന്ദുവാണ് അദ്ദേഹം. മറുഭാഗത്ത് തെരഞ്ഞെടുപ്പ് ഹിന്ദുവായ രാഹുല്‍ ജവാരി ചിക്കന്‍ കഴിച്ച് നരസിംഹ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കുന്നു. എന്തിനാണ് കോണ്‍ഗ്രസ് ഇങ്ങനെ തുടര്‍ച്ചയായി ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നത്. സോഷ്യലിസത്തിന് കീഴില്‍ എല്ലാവരും തുല്യരായിക്കണം. എന്നാല്‍ നിങ്ങളുടേത് വെറും എന്‍ജോയ്‌മെന്റ് മാത്രമാണ്’ – യെദിയൂരപ്പ ട്വീറ്റില്‍ പറയുന്നു.

മാംസം കഴിച്ച ശേഷമാണ് രാഹുല്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയത് എന്ന റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു യെദിയൂരപ്പയുടെ ട്വീറ്റ്. കഴിഞ്ഞ വര്‍ഷം സിദ്ധരാമയ്യ മത്സ്യം കഴിച്ച ശേഷം ക്ഷേത്രസന്ദര്‍ശനം നടത്തിയെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.

ഹൈന്ദവ വിശ്വാസികളോടും ക്ഷേത്രത്തോടുമുള്ള അനാദരവ് ആണ് ഇതെന്നായിരുന്നു ബി.ജെ.പിയുടെ വിമര്‍ശനം. എന്നാല്‍ ആരോപണം യെദിയൂരപ്പ തള്ളിക്കളഞ്ഞിരുന്നു.

വടക്കന്‍ കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊപ്പല്‍ ജില്ലയിലെ കനകഗിരിയിലെ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിലായിരുന്നു രാഹുല്‍ ദര്‍ശനം നടത്തിയത്. ക്ഷേത്രങ്ങള്‍, മത സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്നത് താന്‍ തുടരുമെന്നായിരുന്നു പ്രതികരണമാരായാനായി എത്തിയ മാധ്യമങ്ങളോട് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

‘ക്ഷേത്രങ്ങളിലേക്ക് പോകുന്നത് എനിക്ക് ഇഷ്ടമാണ്. മതപരമായ ഏത് സ്ഥലവും സന്ദര്‍ശിക്കാന്‍
ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ആ സമയത്ത് വലിയ സന്തോഷം ഞാന്‍ അനുഭവിക്കാറുണ്ട്. അതുകൊണ്ട് തന്നെ അത് തുടരുമെന്നുമായിരുന്നു അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply