നല്ല സമരിയാക്കരെ ആദരിച്ച് ഹോസ്മാറ്റ് ഹോസ്പിറ്റല്‍

Print Friendly, PDF & Email

അപകടത്തില്‍ പെട്ട് വഴിയില്‍ കിടക്കുന്നവരുടെ ഫോട്ടോ എടുത്തും കണ്ട ഭാവം നടിക്കാതെയും പോകുന്നവരുടെ ഇടയില്‍ നിന്ന് ഒരു നല്ല സമരിയാക്കാരുടെ  കഥ. അതും നിറയാത്രക്കാരുമായി ടൈം ഷെഡ്യൂളനുസരിച്ച് പോകുന്ന ബിഎംടിസി ബസിന്‍റെ ഡ്രൈവറായ നാഗരാജും കണ്ടക്ടറായ ശ്രീനിവാസനുമാണ് നല്ലസമരിയാക്കാരായി ബിഎംടിസിയുടെ അഭിമാനം ഉയര്‍ത്തിയത്. ബെംഗളൂരുവിലെ പ്രശസ്ത മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഹോസ്മാറ്റ് ഗുഡ് സമരിറ്റന്‍ അവാര്‍ഡ് പ്രസ്ക്ലബ്ല്‍ വച്ചു നടന്ന ചടങ്ങില്‍ ഹോസ്മാറ്റ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. തോമസ് ചാണ്ടി നാഗരാജിനും ശ്രീനിവാസനും നല്‍കി ആദരിച്ചു.

കഴിഞ്ഞ ഡിസംബര്‍ 28ന് റൂട്ട് നമ്പര്‍ 407 യലഹങ്ക – നിലമംഗല ബസ് രാത്രി 8.30ന് അന്നത്തെ അതിന്‍റെ അവസാന സര്‍വ്വീസ് നിലമംഗലക്ക് അടുത്തെത്തിയപ്പോഴാണ് അപകട്ത്തില്‍ പെട്ട് രക്തം വാര്‍ന്ന് റോഡ്സൈഡില്‍ കിടക്കുന്ന ബൈക്ക് യാത്രികനെ കണ്ടത്. ഒട്ടും അമാന്തിക്കാതെ ബസ് നിര്‍ത്തി ചാടിയിറങ്ങി അപകടത്തില്‍ പെട്ടയാളെ ഹോസ്പിറ്റലില്‍ എത്തിച്ചു. ഹോസ്പിറ്റലിനു സമീപം ഉണ്ടായിരുന്ന ചില ഓട്ടോക്കാരും ചില സമീപവാസികളും പതിവുപോലെ ബസ് തട്ടിയാണ് അപകടം ഉണ്ടായതെന്ന് ആരോപിച്ച് നാഗരാജ്നേയും ശ്രീനിവാസനേയും കൈയ്യേറ്റം ചെയ്യുവാന്‍ ശ്രമിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ ഇടപെട്ടിട്ടാണ് രോക്ഷാകുലാരായ നാട്ടുകാരുടെ ഇടയില്‍ നിന്ന് ആ നല്ല ശമരിയാക്കാരെ രക്ഷിച്ചത്. കര്‍ണ്ണാടക ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലെ പോലീസ് കോണ്‍സ്റ്റബിള്‍ ആയ സിദ്ധരാജുവായിരുന്നു അപകടത്തില്‍ പെട്ടത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്നവഴി സിദ്ധരാജുവിന്‍റെ ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുകയായിരുന്നു.

ഹോസ്മാറ്റ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നല്ല മനുഷ്യസ്നേഹികളെ ആദരിക്കുന്നതിന്‍റെ ഭാഗമായി 2001ലാണ് ഹോസ്മാറ്റ് ഗുഡ് സമരിറ്റന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഏതെങ്കിലും ഒരു സ്ഥാപനം യഥാര്‍ത്ഥ മനുഷ്യസ്നേഹികളെ കണ്ടെത്തി അവരെ ആദരിക്കുന്നതിനായി ഇത്തരമൊരു അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത് രാജ്യത്ത് ആദ്യമായിട്ടാണ്.

(Visited 17 times, 1 visits today)
 • 9
 •  
 •  
 •  
 •  
 •  
 •  
 •  
  9
  Shares

Pravasabhumi Facebook

SuperWebTricks Loading...